മൂവാറ്റുപുഴ: മൂന്നു കോടി രൂപ ചെലവഴിച്ചു നിര്‍മിച്ച ആധുനിക മത്സ്യ മാര്‍ക്കറ്റ് ഇതര സംസ്ഥാന തൊഴിലാളികളുടെയും സാമൂഹികവിരുദ്ധരുടെയും താവളമാകുന്നു. നഗരമധ്യ
ത്തില്‍ നിര്‍മ്മിച്ച ഇവിടം മത്സ്യ മാര്‍ക്കറ്റ് ആരംഭിക്കാന്‍ കഴിയില്ല എന്ന് ഉറപ്പിച്ചെങ്കിലും കെട്ടിടവും സൗകര്യങ്ങളും മറ്റ് എന്തിനു വേണ്ടി ഉപയോഗിക്കുമെന്ന കാര്യത്തില്‍ നഗരസഭയ്ക്ക് വ്യക്തതയില്ല.
മുനിസിപ്പല്‍ സ്റ്റേഡിയത്തിനുസമീപത്തായതിനാല് സ്പോര്‍ട്സ് ഹോസ്റ്റലാക്കി മാറ്റാം എന്ന് നഗരസഭ ഒരിക്കല്‍ ആലോചിച്ചെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ആധുനിക മത്സ്യമാര്ക്കറ്റിനുവേണ്ടി അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടവും മറ്റും വേറെ ആവശ്യത്തിന് ഉപയോഗി ക്കാന്‍ കഴിയില്ല എന്ന നിയമോ പദേശം കിട്ടിയതോടെ മത്സ്യമാര്‍ക്കറ്റ് നഗരസഭ ഉപേക്ഷിച്ച നിലയിലാണ്.
മത്സ്യ മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്നതിന്റെ സമീപത്ത് ഒട്ടേറെ മത്സ്യ വില്പന ശാലകള്‍ തുറക്കുമ്പോഴും കോടികള്‍ മുടക്കി നിര്‍മിച്ച മാര്‍ക്കറ്റ് അടച്ചിട്ടിരിക്കുന്നത് മൂലം ലക്ഷങ്ങളാണ് വാടക ഇനത്തില്‍ നഗരസഭയ്ക്ക് നഷ്ടമാകുന്നത്. മുനിസിപ്പല്‍ സ്റ്റേഡിയത്തിനു സമീപം ഒരേക്കറോളം വരുന്ന സ്ഥലത്താണ് ആധുനിക ശുചിത്വപൂര്ണ മത്സ്യ മാര്‍ക്കറ്റ് നിര്‍മിച്ചത്.
8 വര്‍ഷം മുമ്പ് മത്സ്യ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തെങ്കിലും ഒരു ദിവസം പോലും തുറന്നു
പ്രവര്‍ത്തിച്ചിട്ടില്ല. 2009ല്‍ കേന്ദ്രസര്‍ക്കാര്‍ നല്കിയ തുക കൊണ്ടാണു നിര്‍മാണം തുടങ്ങിയത്. ജോസഫ് വാഴയ്ക്കന് എംഎല്‍എ ആയിരിക്കുമ്പോള്‍ ആസ്തി വികസന ഫണ്ടില്‍ നിന്ന് 45.33
ലക്ഷം രൂപയും കേന്ദ്രത്തിന്റെ 1.62 ലക്ഷവും ചേര്‍ത്താണു നിര്‍മാണം പൂര്‍ത്തിയാക്കിയത്. ശീതീകരണ സംവിധാനവും, ആധുനിക മാലിന്യ സംസ്കരണ സംവിധാനവും, നിരവധിസ്റ്റാളുകളും ഉള്‍ക്കൊള്ളുന്ന രണ്ടു നില കെട്ടിടമാണ് ശുചിത്വ മത്സ്യ മാര്‍ക്കറ്റിനു വേണ്ടി പൂര്‍ത്തിയാക്കിയത്. കെട്ടിടത്തിനു ചുറ്റും താഴ്ന്ന പ്രദേശമായതിനാല്‍ മഴക്കാലത്ത് വെള്ളക്കെട്ടും വെള്ളപ്പൊക്ക ഭീഷണിയുമുണ്ടാകും. അതുകൊണ്ടു തന്നെ വാഴപ്പിള്ളിയില്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മത്സ്യ മാര്‍ക്കറ്റിലെ മൊത്ത കച്ചവടക്കാര്‍ക്ക് ആര്‍ക്കും ഇവിടേക്ക് മാറ്റുന്നതില്‍ താല്‍പ്പര്യവുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: