തലവേദന വരാത്തവര്‍ വിരളം. പലതരം ലേപനങ്ങള്‍ നെറ്റിയില്‍ വാരിപ്പൂശിയും തല അമര്‍ത്തിപ്പിടിച്ചും മരുന്നു കഴിച്ചുമൊക്കെ തലവേദനയോട് യുദ്ധം ചെയ്യുന്നവരുമുണ്ട്. പിരിമുറുക്കം, വിശ്രമമില്ലാതെ ജോലിചെയ്യല്‍, സൈനസ് പ്രശ്നങ്ങള്‍, മൈഗ്രേന്, ഉറക്കക്കുറവ്, ശരീരത്തിലെ ജലാംശം കുറയുക തുടങ്ങിയവയാണ് തലവേദനയ്ക്കു പിന്നിലെ സാധാരണ കാരണങ്ങള്‍.
നിത്യജീവിതത്തില്‍ സര്‍വസാധാരണമാണ് തലവേദന. പലപ്പോഴും ഇതിന് ചികിത്സ ആവശ്യമുള്ളതാണ്. എന്നാല്‍ ഭൂരിപക്ഷം തലവേദനകളും വൈദ്യസഹായം ഇല്ലാതെ ഒന്ന് വിശ്രമിച്ചാല്‍ മാറുന്നവയാണ്. തലവേദന അകറ്റാന്‍ ചില ഒറ്റമൂലികള്‍ ഇതാ..
ശരീരത്തില്‍ വേണ്ടത്ര ജലാംശം ഇല്ലാതെ വരുന്ന സാഹചര്യത്തില്‍ ചിലര്‍ക്ക് തലവേദന അനുഭവപ്പെടാം. അതിനാല്‍ ധാരാളം വെള്ളം കുടിക്കുക. ഇഞ്ചിയും തലവേദനയ്ക്ക് ആശ്വാസം നല്കുന്ന ഒരു ഒറ്റമൂലിയാണ്. ഇഞ്ചി നീരും നാരങ്ങയുടെ നീരും സമാസമം ചേര്‍ത്ത് യോജിപ്പിക്കുക. ഇത് ദിവസത്തില്‍ രണ്ട് നേരം കുടിക്കാം. യോഗ ചെയ്യുന്നത് തലവേദനയെ അകറ്റാന്‍ സഹായിക്കും. യോഗ സ്ട്രെസ് കുറയ്ക്കാനും മനസ്സിനൊരു ഉന്മേഷം ലഭിക്കാനും സഹായിക്കും. അതിനാല്‍ ദിവസവും കൃത്യമായി യോഗ, വ്യായാമം തുടങ്ങിയവ ചെയ്യാം.
കറുവപ്പട്ട തലവേദന പരിഹരിക്കുവാന്‍ വളരെ ഉത്തമമായ ഒറ്റമൂലിയാണ്. കറുവപ്പട്ട പൊടിച്ച്, അതിലേക്ക് കുറച്ച് വെള്ളം കൂടി ചേര്‍ത്ത് കട്ടിയുള്ള കുഴമ്പ് പരുവത്തിലാക്കുക. നെറ്റിയില്‍ പുരട്ടി 30 മിനിറ്റു നേരം വയ്ക്കുക. ശേഷം ഇളം ചൂടുവെള്ളത്തില്‍ കഴുകുക. മൂന്നോ നാലോ തുളസി ഇലകള്‍ ഒരു കപ്പ് തിളച്ച വെള്ളത്തില്‍ ഇട്ട് ഏതാനും മിനിറ്റുകള്‍ വയ്ക്കുക. നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ അതിലേക്ക് തേനും ചേര്‍ക്കാവുന്നതാണ്. ഇത് കൂടാതെ, കുറച്ച് തുളസി ഇലകള്‍ ചവച്ച് കഴിക്കുകയോ, തുളസിയിലയുടെ തൈലവും വെളിച്ചെണ്ണയും ചേര്‍ത്ത് നെറ്റിയില്‍ പുരട്ടുകയോ ചെയ്യാവുന്നതാണ്.
തലവേദന വരുവാന്‍ പല കാരണങ്ങള്‍ ഉണ്ട്. തലയുടെ അകത്ത് വരുന്ന മാറ്റങ്ങള്‍, രക്തക്കുഴലുകളില്‍ വരുന്ന മുറുക്കം, നാഡീകോശങ്ങളുടെ ക്രമവിരുദ്ധമായ പ്രവര്‍ത്തനം, ജനിതക വ്യതിയാനം, അമിതമായ പുകവലി, അമിതമായ മദ്യപാനം, ശരീരത്തിലെ ജലാംശം കുറയുന്നത്, കൂടുതല്‍ ഉറങ്ങുന്നത്, വേദനസംഹാരി ഗുളികകള്‍ കൂടുതല്‍ കഴിക്കുന്നത്, കണ്ണിന് കൂടുതല്‍ ആയാസം കൊടുക്കുന്നത്, കഴുത്തിന് കൂടുതല്‍ ആയാസം കൊടുക്കുന്നത്, എന്നിങ്ങനെ പല കാരണങ്ങള്‍ മൂലം തലവേദന വരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: