തൃശ്ശൂര്‍: സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് ഇന്ന് കുന്നംകുളം ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സ്റ്റേഡിയത്തില്‍ തുടക്കമാകും. പതിനാറു വര്‍ഷത്തിന് ശേഷമാണ് സ്കൂള്‍ കായികോത്സവത്തിന് തൃശ്ശൂര്‍ ആതിഥ്യമരുളുന്നത്.
ആറ് വിഭാഗങ്ങളിലായി 2679 പേര് മത്സരിക്കും. പകലും രാത്രിയുമായാണ് ഇക്കുറിയും മത്സരങ്ങള്‍. രാത്രി 8.30 വരെ മത്സരങ്ങള്‍ തുടരും. ട്രാക്കിലും ഗ്രൗണ്ടിലും ഫഌഡ്ലൈറ്റുകള്‍ ക്രമീകരിച്ചു. 86 വ്യക്തിഗത ഇനങ്ങള്‍, രണ്ട് ക്രോസ് കണ്ട്രി മത്സരങ്ങള്‍, റിലേ ഉള്‍പ്പെടെ 10 ടീം ഇനങ്ങള്‍ എന്നിവയിലാണ് മത്സരം.
ഇന്ന് രാവിലെ രജിസ്ട്രേഷന് ആരംഭിക്കും. നാളെ രാവിലെ 7ന് ആദ്യ മത്സരം. രാവിലെ 9ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ പതാക ഉയര്‍ത്തും. വൈകിട്ട് 3ന് മാര്‍ച്ച് പാസ്റ്റ്. ഇന്ന് ദീപശിഖാപ്രയാണം തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്ര മൈതാനിയില്‍ നിന്ന് ആരംഭിക്കും. മന്ത്രി ആര്. ബിന്ദു ദീപശിഖ മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ക്യാപ്റ്റന്‍ ഐ.എം. വിജയന് കൈമാറും. വൈകിട്ട് അഞ്ചിന് സ്റ്റേഡിയത്തില്‍ ദീപശിഖ സ്ഥാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: