തൃശ്ശൂര്‍: ശബരിമലയിലെ സുരക്ഷാവീഴ്ച ഗൗരവമേറിയതെന്ന് അയ്യപ്പ സേവാ സമാജം. ശരംകുത്തിയിലെ മൊബൈല്‍ ടവര്‍ തകരാറിലാക്കി കേബിളുകളും അനുബന്ധ ഉപകരണങ്ങളും കടത്തിക്കൊണ്ടു പോയിരിക്കുന്നു.
ശരംകുത്തിയില്‍ നിന്ന് മരക്കൂട്ടത്തേക്കുള്ള പാതയിലെ ടവറാണ് തകരാറിലാക്കിയത്.
സുരക്ഷാ മേഖലയായ വനത്തില്‍ തമ്പടിച്ച് കേബിളുകള്‍ തീയിട്ടിട്ടും വനപാലകര്‍ അറിഞ്ഞില്ല എന്നത് ഗുരുതരമാണ്.
സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും പോലീസ്, വനംവകുപ്പുകളും ഇക്കാര്യത്തില്‍ ഗുരുതരമായ സുരക്ഷാവീഴ്ചയാണ് വരുത്തിയതെന്ന് അയ്യപ്പ സേവാ സമാജം ചൂണ്ടിക്കാട്ടി. തുലാമാസ പൂജകള്‍ക്കായി 17 ന് നട തുറക്കാനിരിക്കെ, അടുത്ത ഒരു മാസത്തിനകം ഭക്ത ലക്ഷങ്ങള്‍ ഇവിടം സന്ദര്‍ശിക്കാനിരിക്കെയാണ് സംഭവം നടന്നത് എന്നത് ഗൗരവം വര്‍ധിപ്പിക്കുന്നു.
സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും പോലീസ്, വനംവകുപ്പുകളും ഇക്കാര്യത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ശബരിമല അയ്യപ്പ സേവാസമാജം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: