2024 ജൂണിൽ ആരംഭിക്കുന്ന ഷോർട്ട് സർവീസ് കമ്മീഷൻ അഥവാ എസ്എസ്സി ഗ്രാന്റിനായി അപേക്ഷകൾ ക്ഷണിച്ച് നാവികസേന. അവിവാഹിതരായ പുരുഷന്മാർക്കും സ്ത്രീകൾക്കുമാണ് അപേക്ഷിക്കാനാകുക. കണ്ണൂരിലെ ഏഴിമല ഇന്ത്യൻ നേവൽ അക്കാദമിയിലാകും പരിശീലനം നടത്തുക. ഒക്ടോബർ 29-നുള്ളിൽ നേവിയുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കാവുന്നതാണ്.
224 ഷോർട്ട് സർവീസ് കമ്മീഷൻ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഇവയിൽ 18 എണ്ണം വിദ്യാഭ്യാസ ബ്രാഞ്ചിലേക്കും 100 എണഅണം ടെക്നിക്കൽ ബ്രാഞ്ചിലേക്കും 106 എണ്ണം എക്സിക്യൂട്ടീവ് ബ്രാഞ്ചിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 60 ശതമാനം മാർക്കോടെ ബിഇ അല്ലെങ്കിൽ ബിടെക് ബിരുദം പൂർത്തിയാക്കിയവർക്ക് എക്സിക്യൂട്ടീവ് ബ്രാഞ്ചിന് കീഴിൽ അപേക്ഷിക്കാൻ സാധിക്കും.
എഡ്യൂക്കേഷൻ ബ്രാഞ്ചിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ എം എസ് സിയിൽ (ഗണിതം, ഓപ്പറേഷനൽ റിസർച്ച്) ഫിസിക്സ് ബി എസ് സി, എം എസ് സി (ഫിസിക്സ്/അപ്ലൈഡ് ഫിസിക്സ്) ബി എസ് സി മാത്സ്, എംഎസ്സി കെമിസ്ട്രി വിത്ത് ഫിസിക്സ് എന്നിവയിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് നേടിയവരായിരിക്കണം. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് എന്നിവയിൽ ബിടെക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഏകദേശം 12 തസ്തികകളിൽ ഒഴിവുകളുണ്ട്.
എംടെക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് തെർമൽ, പ്രൊഡക്ഷൻ, മെഷീൻ ഡിസൈൻ, കമ്മ്യൂണിക്കേഷൻ സിസ്റ്റം എൻജിനീയറിങ് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, വിഎൽഎസ്ഐ, പവർ സിസ്റ്റം എൻജിനീയറിങ് എന്നിവയിലേക്ക് അപേക്ഷിക്കാൻ സാധിക്കും. വിദ്യാഭ്യാസ മേഖലയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ 10, 12 ക്ലാസുകളിൽ കുറഞ്ഞത് 60% മാർക്കും 10-ാം ക്ലാസിലോ 12-ാം ക്ലാസിലോ ഇംഗ്ലീഷിൽ കുറഞ്ഞത് 60% മാർക്കും നേടിയിട്ടുള്ളവരാകണം.
ടെക്നിക്കൽ മേഖലയിൽ എൻജിനീയറിങ് ബ്രാഞ്ചിൽ (ജനറൽ സർവീസ് ജിഎസ്) 30 തസ്തികകളും ഇലക്ട്രിക്കൽ ബ്രാഞ്ചിൽ ജനറൽ സർവീസിൽ 50 പേരും നേവൽ കൺസ്ട്രക്ടറിൽ 20 തസ്തികകളിലുമാണ് ഒഴിവുകളുള്ളത്. മെക്കാനിക്കൽ, ഓട്ടോമേഷൻ എന്നിവയിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബിഇ അല്ലെങ്കിൽ ബിടെക് നേടിയവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് https://www.joinindiannavy.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: