തിരുവനന്തപുരം∙ സംസ്ഥാനത്ത് മഴ തുടരുന്നു. 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ,എറണാകുളം, തൃശൂർ, പാലക്കാട് ,മലപ്പുറം, കോഴിക്കോട് , വയനാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. അടുത്ത അഞ്ച് ദിവസത്തേക്ക് കൂടി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
കടലാക്രമണത്തിനും സാധ്യതയുണ്ട്. 1.9 മീറ്റർ വരെ ഉയരമുള്ള തിരമാലകൾ ഉണ്ടാകും. ഇടിമിന്നലിനും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാനും സാധ്യതയുണ്ട്. തെക്കൻ തമിഴ് നാടിന് മുകളിൽ ചക്രവാത ചുഴി നിലനിൽക്കുന്നുണ്ട്. അടുത്തയാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളി ജാഗ്രത പാലിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: