മുംബൈ: അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ (ഐ.ഒ.സി) 141ാമത് സമ്മേളനം യില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.”രാജ്യത്ത് ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യ ഉത്സുകരാണ്. 2036 ലെ ഒളിമ്പിക്സിന്റെ വിജയകരമായ സംഘാടനത്തിനുള്ള തയ്യാറെടുപ്പിന് ഇന്ത്യ സാദ്ധ്യമായതെല്ലാം ചെയ്യും. 140 കോടി ഇന്ത്യക്കാരുടെ സ്വപ്നമാണ് ഇത് ” പ്രധാനമന്ത്രി പറഞ്ഞു.
”2029ല്‍ നടക്കുന്ന യൂത്ത് ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനും ഇന്ത്യയ്ക്ക് താല്പര്യമുണ്ട്,ഇന്ത്യക്കാര്‍ കായിക പ്രേമികള്‍ മാത്രമല്ല, ഞങ്ങള്‍ അതില്‍ ജീവിക്കുകയും ചെയ്യുന്നു,ഇന്ത്യയുടെ കായിക പാരമ്പര്യം ലോകത്തിനാകെ അവകാശപ്പെട്ടതാണ്,കായികരംഗത്ത് തോല്‍ക്കുന്നവരില്ല, വിജയികളും പഠിതാക്കളും മാത്രമേ അവിടുള്ളു,ഇന്ത്യന്‍ കായികരംഗത്തില്‍ ഉള്‍ച്ചേര്‍ക്കലിലും വൈവിധ്യത്തിലുമാണ് ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുത്, ഒളിമ്പിക്സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തണമെന്ന് ഐ.ഒ.സി എക്സിക്യൂട്ടീവ് ബോര്‍ഡ് ശിപാര്‍ശ ചെയ്തിട്ടുണ്ട്, നല്ല വാര്‍ത്തകള്‍ ഉടന്‍ തന്നെ കേള്‍ക്കാനാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു”
നരേന്ദ്രമോദി പറഞ്ഞു.
മെഡലുകള്‍ നേടാനുള്ളതു മാത്രമല്ല സ്പോര്‍ട്സ്; മറിച്ച്, ഹൃദയങ്ങള്‍ കീഴടക്കാനുള്ള മാധ്യമമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ”കായികം എല്ലാവര്ക്കും അവകാശപ്പെട്ടതാണ്. ഇത് ചാമ്പ്യന്മാരെ ഒരുക്കുക മാത്രമല്ല, സമാധാനവും പുരോഗതിയും ആരോഗ്യവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍, ലോകത്തെ ഒന്നിപ്പിക്കുന്ന മറ്റൊരു മാധ്യമമാണ് കായികം”, പ്രതിനിധികളെ ഒരിക്കല്‍ക്കൂടി സ്വാഗതം ചെയ്തുകൊണ്ട് പ്രധാനമന്ത്രി സമ്മേളനം ഉദ്ഘാടനം ചെയ്തു.
അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാച്ച്, ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി അംഗം നിത അംബാനി,ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റ് പി ടി ഉഷ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) അംഗങ്ങളുടെ പ്രധാന യോഗം എന്ന നിലയിലാണ് ഐഒസി യോഗം ചേരുന്നത്. ഒളിമ്പിക് ഗെയിംസിന്റെ ഭാവി സംബന്ധിച്ച സുപ്രധാന തീരുമാനങ്ങള്‍ ഐഒസി യോഗങ്ങളില്‍ എടുക്കും. ഏകദേശം 40 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രണ്ടാം തവണയാണ് ഇന്ത്യ ഐഒസി യോഗത്തിന് ആതിഥേയത്വം വഹിക്കുന്നത്. ഐഒസിയുടെ 86ാമത് യോഗം 1983ല്‍ ന്യൂഡല്‍ഹിയില്‍ നടന്നു.
PM inaugurates 141st International Olympic Committee (IOC) Session in Mumbai
“India is eager to host the Olympics in the country. India will leave no stone unturned in the preparation for the successful organization of the Olympics in 2036. This is the dream of the 140 crore Indians”
“India is also eager to host the Youth Olympics taking place in the year 2029”
“Indians are not just sports lovers, but we also live it”
“The sporting legacy of India belongs to the entire world”
“In sports, there are no losers, there are only winners and learners”
“We are focussing on inclusivity and diversity in sports in India”
“IOC Executive Board has recommended including Cricket in the Olympics and we hope to hear positive news soon”
പ്രതികരിക്കാൻ ഇവിടെ എഴുതുക: