തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസ് അന്വേഷിക്കാന്‍ ഇഡി എത്തുന്നു. ബാങ്കിൽ നടന്ന കോടികളുടെ തട്ടിപ്പ് സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് സഹകരണ രജിസ്ട്രാർ ഇഡിയ്ക്ക് കൈമാറിയതോടെയാണ് ഇഡിയുടെ വരവിന് വഴി തെളിഞ്ഞത്.
കണ്ടല ബാങ്ക് പ്രസിഡന്റ് ഭാസുരാംഗനെതിരെ 66 കേസുകളാണ് മാറനല്ലൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നിട്ടും പോലീസ് ഇതുവരെ ചോദ്യം ചെയ്യാൻ പോലും വിളിപ്പിച്ചിട്ടില്ല. സിപിഐ നേതാവാണ് അദ്ദേഹം. എൻ ഭാസുരാംഗനും കുടുംബവും നയിച്ചിരുന്നത് ആർഭാടം ജീവിതമാണെന്ന് പറയപ്പെടുന്നു.മാറനെല്ലൂർ ജംഗ്ഷനടുത്ത് റോഡിനോട് ചേർന്ന് ഒരു കൂറ്റൻ വീട്, ബെൻസ് കാർ, രണ്ട് ഹോട്ടലുകളും ഒരു സൂപ്പർമാർക്കറ്റുമടക്കം ഭാസുരാംഗനുണ്ട്. ഇതൊന്നും കൂടാതെ കോടികൾ ചെലവഴിച്ചായിരുന്നു മകൻ അഖിൽജിത്തിന്റെ വിവാഹം. മകന്റെയും ഭാര്യയുടെയും മകളുടെയും ബന്ധുക്കളുടെയും പേരിൽ മൂന്നരക്കോടി രൂപയാണ് കണ്ടല ബാങ്കിന് ഭാസുരാംഗൻ തിരിച്ചടക്കാനുള്ളതെന്ന് പറയുന്നു. .
1500-ഓളം നിക്ഷേപകർക്ക് കണ്ടല സഹകരണബാങ്കില്‍ പണം നഷ്ടമായി. നിരവധി കേസുകൾ ഉണ്ടായിട്ടും തുടർ നടപടികൾ നീങ്ങുന്നില്ല. ഈ സാഹചര്യത്തിലാണ് കരുവന്നൂർ ബാങ്ക് തട്ടിപ്പിന് പിന്നാലെ കണ്ടല ബാങ്ക് ക്രമക്കേട് ഇഡി അന്വേഷിക്കുന്നത്.
ഇഡി ആവശ്യപ്പെട്ടതനുസരിച്ചാണ് സഹകരണ രജിസ്ട്രാര്‍ അന്വേഷണം നടത്തി റിപ്പോർട്ട് നല്‍കിയത്. കോടികളുടെ ക്രമക്കേടാണ് കണ്ടല ബാങ്കിൽ നടന്നത്. ക്രമക്കേട് സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ടെങ്കിലും തട്ടിപ്പ് നടത്തിയവർക്കെതിരെ യാതൊരു നിയമനടപടിയും സ്വീകരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: