അഹമ്മദാബാദ് : ഭേദപ്പെട്ട ബാറ്റിംഗിലൂടെ തുടങ്ങിയ പാകിസ്ഥാനെ മധ്യ ഓവറുകളില്‍ വരിഞ്ഞ് മുറുക്കിയതോടെ ഇന്ത്യക്ക് 192 റണ്‍സ് വിജയലക്ഷ്യം.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ കൃത്യ സമയത്ത് ബൗളിംഗ് മാറ്റം കൊണ്ടുവന്നതും ഇന്ത്യയെ തുണച്ചു.
ടോസ് നേടിയ ഇന്ത്യ പാകിസ്ഥാനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. പാകിസ്ഥാന് 42.5 ഓവറില്‍ 191 റണ്‍സിന് പുറത്തായി.
ഓപ്പണര്‍മാര്‍ ഭേദപ്പെട്ട തുടക്കമാണ് പാകിസ്ഥാന് നല്‍കിയത്. പിന്നീട് ബാബര്‍ അസം – മുഹമ്മദ് റിസ്വാന് കൂട്ടുകെട്ട് മികച്ച രീതിയില്‍ ബാറ്റു വീശി. ഈ കൂട്ടുകെട്ട് സന്ദര്‍ശകരെ മികച്ച ടോട്ടലിലെത്തിക്കുമെന്ന് കരുതിയെങ്കിലും സിറാജും ബുംറയും ഇരുവരെയും വീഴ്ത്തിയതോടെ കളി മാറി.
58 പന്തില്‍ നിന്ന് ഏഴ് ബൗണ്ടറി സഹിതമാണ് ബാബറിന്റെ 50 റണ്‍സ്. 69 പന്തില്‍നിന്ന് ഏഴു ബൗണ്ടറിയോടെയാണ് റിസ്വാന്റെ 49 റണ്‍സ്.
20 റണ്‍സെടുത്ത ഓപ്പണര്‍ അബ്ദുളള ഷഫീഖിനെ സിറാജും 36 റണ്‍സെടുത്ത ഇമാം ഉള് ഹഖിനെ ഹാര്‍ദിക് പാണ്ഡ്യയുമാണ് പുറത്താക്കിയത്. കുല്‍ദീപ് യാദവ് 10 ഓവറില്‍ 35 റണ്‍സ് വിട്ടു നല്കി രണ്ട് വിക്കറ്റ് നേടി. ജസ്പ്രീത് ബുറ രവീന്ദ്ര ജഡേജ , സിറാജ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപി ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ അഫ്രീദിയുടെ ആദ്യ ഓവറില്‍ 10 റണ്‍സ് നേടി ഇന്നിംഗ്സ് തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: