വാഷിംഗ്ടണ്‍: ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം തുടരുന്നതോടെ ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ കുതിപ്പ്. എണ്ണവില ബാരലിന് 90 ഡോളറായി. ബ്രെന്റ് ക്രൂഡിന്റെ വില 5.7 ശതമാനം ഉയര്‍ന്ന് 90.89 ഡോളറിലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡ് ഓയിലിന്റെ വില 5.9 ശതമാനം ഉയര്‍ന്ന് 87.69ലും വ്യാപാരം അവസാനിപ്പിച്ചു.
ഏപ്രിലിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന നേട്ടമാണിത്. ഇസ്രയേല്‍ കരയുദ്ധത്തിലേക്ക് നീങ്ങുമെന്ന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് എണ്ണവില കുതിച്ചുയരുന്നത്. അതേസമയം രാജ്യത്തെ പെട്രോള്‍, ഡീസല്‍ വിലകളില്‍ ഇന്ന് മാറ്റമൊന്നും രേഖപ്പെടുത്തിയിട്ടില്ല. ദല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ നിരക്ക് 106.31 രൂപയും ഡീസലിന്റെ വില 94.27 രൂപയിലും മാറ്റമില്ലാതെ തുടരുകയാണ്.
മുംബൈ നഗരത്തില്‍ പെട്രോളിന്റെ നിരക്ക് 106.31 രൂപയും ഡീസലിന്റെ വില 94.27 രൂപയായും തുടരുന്നു. പശ്ചിമേഷ്യയിലെ സംഘർഷം കാരണം ക്രൂഡോയിൽ വില 100 ഡോളറിലേക്ക് പോകാമെന്ന് കഴിഞ്ഞ ദിവസം ഇറാന്റെ പെട്രോളിയം മന്ത്രിയായ ജാവദ് ഔജി അഭിപ്രായപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: