ബെയ് ജിംഗ്: ചൈനയിലെ ഇസ്രയേല്‍ എംബസി ജീവനക്കാരന് കുത്തേറ്റു ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹം അപകടനില തരണം ചെയ്തു. ഇസ്രയേലില്‍ ഹമാസ് ആക്രമണത്തിനെതിരെ ഹമാസ് അനുകൂലികള്‍ രോഷദിനം ആചരിച്ചതിന് പിന്നാലെയായിരുന്നു കുത്തേറ്റത്. കത്തികൊണ്ട് എതിരാളികളെ കുത്തിപ്പരിക്കേല്‍പിക്കുന്നത് ഇസ്ലാം ഭീകരവാദ ആക്രമണത്തിന്റെ ഒരു ശൈലിയാണ്.
ഒരാളെ അറസ്റ്റ് ചെയ്തതായി ചൈന അറിയിച്ചെങ്കിലും ഇയാളുടെ രാജ്യം, മറ്റ് വിശദാംശങ്ങള്‍ എന്നിവ വെളിപ്പെടുത്തിയിട്ടില്ല. അന്താരാഷ്ട്ര സമ്മര്‍ദ്ദഫലമായാണ് അറസ്റ്റ് എന്നുകരുതുന്നു.
ഇതുവരെയും പ്രതിയെ പിടികൂടാത്തതില്‍ ചൈനയ്ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. കുത്തിയത് ഹമാസ് അനുകൂലിയാണോ ചൈനയുടെ ആസൂത്രിത ആക്രമണമോ എന്ന കാര്യം വ്യക്തമല്ല. ഈ എംബസി ഉദ്യോഗസ്ഥന് ഹമാസിനെ അപലപിക്കാത്ത ചൈനയുടെ നടപടിയെ വിമര്‍ശിച്ചിരുന്നു.
ഇതോടെ ഇസ്രയേല്‍ ചൈന ബന്ധം ഉലയുകയാണ്. ചൈനയുടെ ഹമാസ് വിഷയത്തിനുള്ള മൗനം ഇസ്രയേലിനെ ആശങ്കപ്പെടുത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: