ന്യൂദല്‍ഹി: ചൈനീസ് ഫണ്ട് സ്വീകരിച്ചെന്ന കേസില്‍ ന്യൂസ് ക്ലിക്കിന് തിരിച്ചടി. യുഎപിഎ പ്രകാരം ചുമത്തിയ കേസില്‍ അറസ്റ്റും റിമാന്‍ഡും ചോദ്യം ചെയ്ത് ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബിര്‍ പുര്‍കായസ്ഥയും എച്ച്ആര്‍ മേധാവി അമിത് ചക്രവര്‍ത്തിയും നല്കിയ ഹര്‍ജികള്‍ ദല്‍ഹി ഹൈക്കോടതി തള്ളി. ഏഴു ദിവസത്തെ റിമാന്‍ഡ് ശരിവച്ച ജസ്റ്റിസ് തുഷാര്‍ റാവു ഗഡേല, ഹര്‍ജികളില്‍ കഴമ്പില്ലെന്നു കണ്ടു. ഇത്തരം അറസ്റ്റുകള്‍ നിയമാനുസൃതം തന്നെയാണ്, ഭരണഘടനയുടെയോ യുഎപിഎയുടെയോ വകുപ്പുകളൊന്നും ലംഘിച്ചിട്ടുമില്ല. വിചാരണക്കോടതി നടപടിയും നിയമാനുസൃതമാണ്, കോടതി ചൂണ്ടിക്കാട്ടി.
അന്വേഷണം തുടരുകയാണെന്നും തെളിവുകള്‍ ശേഖരിക്കുകയാണെന്നുമുള്ള പോലീസ് വാദം ഹൈക്കോടതി അംഗീകരിച്ചു. ഈ ഘട്ടത്തില്‍ അറസ്റ്റ് തടഞ്ഞാല്‍, കേസന്വേഷണത്തെ ബാധിക്കുമെന്നു പോലീസ് അറിയിച്ചു. ഈ മാസം മൂന്നിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.
നാലിന്, കോടതി ഏഴു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കോടീശ്വരന് നെവില്‍ റോയി സിംഘാമില്‍ നിന്ന് പല തവണകളായി 82 കോടി രൂപ പല തരത്തില്‍ ഇവര്‍ കൈപ്പറ്റിയെന്നാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: