ന്യൂദല്‍ഹി : ഇന്ത്യയെ ഒരു ട്രില്യണ്‍ ഡോളര്‍ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയാക്കാന്‍ നിര്‍മ്മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) പ്രാപ്തമാക്കുമെന്ന് ഇലക്ട്രോണിക്സ് ,ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ . ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഭാവിയില്‍ ഇന്ത്യ ഒരു പ്രധാന പങ്കാളിയാകാന്‍ ആഗ്രഹിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
ന്യൂദല്‍ഹിയില്‍ റോബോട്ടിക്സിലെ ദേശീയ നയത്തെക്കുറിച്ചുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖര്‍. പൊതുജനാഭിപ്രായത്തിനായി ദേശീയ റോബോട്ടിക് നയത്തിന്റെ കരട് പുറത്തിറക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റാര്‍ട്ടപ്പ്, സംരംഭകത്വ പരിതസ്ഥിതി എന്നിവയെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉത്തേജിപ്പിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ജനങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുന്നതിനൊപ്പം രാജ്യത്തിന് പ്രയോജനം ചെയ്യുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും എ ഐ പവര്‍ സൊല്യൂഷനുകളും വികസിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. പൊതു സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ എ ഐ ചിപ്പുകള്‍ വികസിപ്പിക്കുന്നതിന് സര്‍ക്കാര്‍ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: