കണ്ണൂര്‍: ഉളിക്കല്‍ ടൗണിലിറങ്ങിയ കാട്ടാനയെ തുരത്താനുള്ള ശ്രമം കനത്ത മഴയെ തുടര്‍ന്ന് നിര്‍ത്തിവെച്ചു. രാത്രി കാട്ടാനയെ തുരത്താമെന്നാണ് വനംവകുപ്പ് അധികൃതര്‍ കരുതുന്നത്.
ഇരുട്ടില്‍ കാട്ടാനയെ കാടുകയറ്റാന്‍ വേഗത്തില്‍ സാധിക്കുമെന്നാണ് വനം വകുപ്പ് അധികൃതരുടെ പ്രതീക്ഷ. ആന ജനവാസമേഖലയില്‍ തുടരുന്നതിനാല്‍ പുറത്തിറങ്ങരുതെന്ന് നാട്ടുകാര്‍ക്ക് വനംവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഉളിക്കലിലെ വയത്തൂര് ജനവാസ മേഖലയിലാണ് കാട്ടാന നിലയുറപ്പിച്ചിരിക്കുന്നത്. ആന വിഹരിക്കുന്ന സ്ഥലത്ത് വനംവകുപ്പും നിരീക്ഷണം നടത്തുന്നുണ്ട്.
ഉളിക്കലിലെ കടകള്‍ അടയ്ക്കാന്‍ അധികൃതര്‍ ഇന്ന് നിര്‍ദേശം നല്‍കിയിരുന്നു. വയത്തൂര് വില്ലേജിലെ അംഗന്‍വാടികള്‍ക്കും സ്കൂളുകള്‍ക്കും അവധിയും നല്കി. ഉളിക്കലിലെ 9 മുതല്‍ 14 വരെയുള്ള വാര്‍ഡുകളില്‍ തൊഴിലുറപ്പ് ജോലിയും നിര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: