ഇസ്ലാമാബാദ്: പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും ജയ്ഷെ ഭീകരനുമായ ഷാഹിദ് ലത്തീഫ് (41) കൊല്ലപ്പെട്ടു. പാകിസ്ഥാനിലെ സിയാല്‍കോട്ടിലെ ഒരു പള്ളിയില്‍വെച്ചാണ് അജ്ഞാതര്‍ ഷാഹിദ് ലത്തീഫിനെ വെടിവെച്ച് കൊന്നത്. അക്രമികള്‍ ബൈക്കില്‍ കയറി രക്ഷപ്പെട്ടു.
ഷാഹിദ് ലത്തീഫ് ഭാരതത്തിന്റെ ‘മോസ്റ്റ് വാണ്ടഡ്’ ഭീകരരുടെ പട്ടികയില്‍ ഉള്ള ആളാണ്. 2016ലെ പത്താന്‍കോട്ട് വ്യോമത്താവളത്തില്‍ നടന്ന ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായിരുന്നു..ഷാഹിദിന്റെ നേതൃത്വത്തില്‍ നാല് ഭീകരര്‍ ചേര്‍ന്നാണ് പത്താന്‍കോട്ടില്‍ ആക്രമണം നടത്തിയത്. . 1994ല്‍ ഇയാള്‍ ലഹരി, തീവ്രവാദക്കേസുകളില്‍ ജമ്മുകശ്മീരില്‍ അറസ്റ്റിലായിരുന്നു. 16 വര്‍ഷത്തെ തടവിന് ശേഷം വാഗാ അതിര്‍ത്തിയിലൂടെ നാടുകടത്തി. 1999ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം കാണ്ഡഹാറിലേയ്ക്ക് തട്ടിക്കൊണ്ടുപോയ കേസിലെയും പ്രതിയായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: