ന്യൂദല്‍ഹി: കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍, ഗ്രാഫിറ്റി സ്റ്റുഡിയോയുമായി ചേര്‍ന്ന് നിര്‍മ്മിച്ച, രണ്ട് സീസണുകള്‍ അടങ്ങുന്ന ആനിമേറ്റഡ് പരമ്പര’ ‘കൃഷ്, തൃഷ്, ബാള്‍ട്ടിബോയ് ഭാരത് ഹേ ഹമ്മിന്റെ’ ട്രെയിലര്‍ കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ ഇന്ന് പുറത്തിറക്കി.
1500 മുതല്‍ 1947 വരെയുള്ള ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ കഥകള്‍ ഉള്‍ക്കൊള്ളുന്ന 52 എപ്പിസോഡുകളാണ്, 11 മിനിറ്റ് വീതമുള്ള പരമ്പരയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ആനിമേറ്റഡ് കഥാപാത്രങ്ങളായ ക്രിഷ്, തൃഷ്, ബാള്‍ട്ടി ബോയ് എന്നിവരാണ് പരമ്പരയുടെ അവതാരകര്‍. ഗ്രാഫിറ്റി സ്റ്റുഡിയോയില്‍ നിന്നുള്ള മുഞ്ജല്‍ ഷ്രോഫും തിലക്രാജ് ഷെട്ടിയും ചേര്‍ന്നാണ് ഈ പരമ്പര തയ്യാറാക്കിയത്.
സ്വാതന്ത്ര്യസമരത്തില്‍ അത്രയൊന്നും അറിയപ്പെടാത്തവരും എന്നാല്‍ കാര്യമായ സംഭാവനകള്‍ നല്കിയവരും മുന്‍കാല വിദ്യാഭ്യാസ സമ്പ്രദായം മറന്നു പോയവരും വേണ്ടത്ര പരാമര്‍ശിക്കാത്തവരുമായ വ്യക്തികളെ കുറിച്ചു യുവാക്കളെ ബോധവത്കരിക്കാനുള്ള ശ്രമമാണ് ഈ പരമ്പരയെന്ന് ചടങ്ങില്‍ സംസാരിച്ച കേന്ദ്രമന്ത്രി പറഞ്ഞു.
‘അതേസമയം, ആധുനിക ഇന്ത്യയെ രൂപപ്പെടുത്തിയ ആളുകളുടെ കഥ പുറത്തുകൊണ്ടുവരുന്നതിലൂടെ യുവതലമുറയെ പ്രചോദിപ്പിക്കാനുള്ള ശ്രമത്തിലാണ് ഈ പരമ്പര നിര്‍മിച്ചിരിക്കുന്നത്. വിദേശ ഭാഷകള്‍ ഉള്‍പ്പെടെ ഒന്നിലധികം ഭാഷകളില്‍ റിലീസ് ചെയ്യുന്ന പരമ്പര, ഭാഷാ തടസ്സങ്ങളെ മറികടന്ന് അത്തരം കഥകള്‍ ലോകമെമ്പാടും എത്തിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആദ്യമായി ദൂരദര്ശന്, നെറ്റ്ഫ്ലിക്സ്, ആമസോണ്‍ െ്രെപം എന്നിവ ഒരേ സമയം ഈ ആനിമേറ്റഡ് പരമ്പര സംപ്രേഷണം ചെയ്യുമെന്ന് ഠാക്കൂര്‍ അഭിപ്രായപ്പെട്ടു. വിദേശ കോളനിക്കാര്ക്കെതിരായ പോരാട്ടത്തില്‍ സ്ത്രീകളുടെയും ഗോത്ര വര്‍ഗ സ്വാതന്ത്ര്യ സമര സേനാനികളുടെയും സംഭാവനയാണ് പരമ്പരയിലെ പ്രധാന കേന്ദ്രബിന്ദു. അടുത്ത സമ്മേളനത്തില്‍ എല്ലാ പാര്‍ലമെന്റ് അംഗങ്ങള്‍ക്കുമായി പരമ്പര പ്രദര്‍ശിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചപ്രാണ്‍ ആവര്‍ത്തിച്ച് പറഞ്ഞ അനുരാഗ് ഠാക്കൂര്‍, സ്വാതന്ത്ര്യ സമര സേനാനികള്‍ സ്വയം ത്യാഗം സഹിച്ചപ്പോള്‍, ഇന്നത്തെ യുവജനങ്ങള്‍ ഈ രാജ്യത്തെ അമൃത്കാലത്തില്‍ നിന്ന് സ്വര്‍ണിം കാലത്തിലേക്ക് കൊണ്ടുപോകാനുള്ള പരിശ്രമത്തില്‍ പങ്കാളികളാകണമെന്നും അങ്ങനെ രാഷ്ട്ര നിര്‍മ്മാണത്തില്‍ തങ്ങളുടെ പങ്ക് വഹിക്കാനും ഉദ്ബോധിപ്പിച്ചു .
ഇന്ത്യയിലെ ജനങ്ങളെ പൊതുവായും രാജ്യത്തെ കുട്ടികളെ പ്രത്യേകമായും ലക്ഷ്യം വച്ചുള്ള ഒരു ആനിമേറ്റഡ് പരമ്പര ആരംഭിക്കുന്നത് ഇതാദ്യമായതിനാല്‍ മന്ത്രാലയത്തിന് ഇതൊരു സുപ്രധാന അവസരമാണെന്ന് ഐ ആന്‍ഡ് ബി സെക്രട്ടറി അപൂര്‍വ ചന്ദ്ര പറഞ്ഞു. ഇതാദ്യമായാണ് സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍, വരുമാനം നേടുന്ന മേഖലയിലേക്ക് പ്രവേശിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹിന്ദി (മാസ്റ്റര്‍), തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, മറാത്തി, ഗുജറാത്തി, പഞ്ചാബി, ബംഗാളി, ആസാമീസ്, ഒഡിയ, ഇംഗ്ലീഷ് എന്നീ 12 ഭാഷകളിലാണ് പരമ്പര നിര്‍മ്മിക്കുന്നത്.കൂടാതെ ഫ്രഞ്ച്, സ്പാനിഷ്, റഷ്യന്‍, അറബിക്, ചൈനീസ്, ജാപ്പനീസ്, കൊറിയന്‍ എന്നീ അന്താരാഷ്ട്ര ഭാഷകളിലേക്കും മൊഴിമാറ്റം നടത്തും.
കെ ടി ബി ഭാരത് ഹേ ഹം
നമ്മുടെ മഹത്തായ സ്വാതന്ത്ര്യ സമരത്തെക്കുറിച്ചും നമ്മുടെ രാജ്യത്തിന് വേണ്ടി പരമോന്നത ത്യാഗം ചെയ്ത രാജ്യത്തുടനീളമുള്ള നിരവധി വീരന്മാരെക്കുറിച്ചും ഇന്ത്യയിലെ കുട്ടികളില്‍ അവബോധം വളര്‍ത്തുന്നതിന് ഒരു പ്രചാരണ പരിപാടി സൃഷ്ടിക്കാന്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം തീരുമാനിച്ചു. മുമ്പ് പ്രശംസ നേടിയ കെടിബി മൂവി പരമ്പരയിലെ പേരുകേട്ട ജനപ്രിയ കഥാപാത്രങ്ങളായ ക്രിഷ്, തൃഷ്, ബാള്‍ട്ടിബോയ് എന്നിവര്‍എല്ലാ എപ്പിസോഡിലും ഉണ്ടാകും. അറിയപ്പെടാത്ത നായകന്മാരുടെ കഥകളിലേക്ക് ആഴ്ന്നിറങ്ങുന്ന സംഭാഷണങ്ങള്‍ക്ക് തുടക്കമാകുന്നു
ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്റെ വൈവിധ്യം ഉള്‍ക്കൊണ്ടുകൊണ്ട്, ഹിമാചല്‍ പ്രദേശ്, ബംഗാള്‍, പഞ്ചാബ്, കേരളം തുടങ്ങി വിവിധ പ്രദേശങ്ങളിലെ സ്വാതന്ത്ര്യ സമര സേനാനികളെ ഉള്‍പ്പെടുത്തി പരമ്പര തയ്യാറാക്കിയിരിക്കുന്നു. സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷനും ഗ്രാഫിറ്റി സ്റ്റുഡിയോയും ചേര്‍ന്ന് നിര്‍മ്മിച്ച ഈ പരമ്പര, രാജ്യത്തിന്റെ വിശ്വാസങ്ങളെ ഏകീകരിക്കുന്ന, മതപരമായ അതിര്‍വരമ്പുകള്‍ക്ക് അതീതമായി വിശ്വാസങ്ങളുടെയും ഐക്യത്തിന്റെയും ഒരു ചരട് കൂടിയാണ്.
റാണി അബ്ബാക്ക, തിലക മഞ്ജി, തിരോത് സിംഗ്, പീര്‍ അലി തുടങ്ങിയ എണ്ണമറ്റ വീരപ്രതിഭകള്, താന്ത്യ തോപ്പെ, കോട്വാള് ധന് സിംഗ്, കുന്‍വര്‍ സിംഗ് (80 വയസ്സുള്ള ഒരു സ്വാതന്ത്ര്യ സമര സേനാനി), റാണി ചെന്നമ്മ, തികേന്ദ്ര ജീത് സിംഗ് എന്നിവരും മറ്റും ഈ ആനിമേറ്റഡ് പരമ്പരയിലൂടെ ഒടുവില്‍ ചരിത്രത്തില്‍ തങ്ങളുടെ ശരിയായ സ്ഥാനം നേടും.മുഞ്ജല്‍ ഷ്രോഫും തിലക് ഷെട്ടിയും ചേര്‍ന്ന് ഒരുക്കിയ പരമ്പരയുടെ, സീസണ് 1ഒന്നില്‍ ആകര്‍ഷകമായ 11 മിനിറ്റ് ദൈര്‍ഘ്യമുള്ള 26 എപ്പിസോഡുകള്‍ ഉള്‍ക്കൊള്ളുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: