എറണാകുളം: പെരുമ്പാവൂർ മുടിക്കലിലെ തോടിന് സമീപത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച് കടന്നത് ഇതരസംസ്ഥാന തൊഴിലാളികളെന്ന് പോലീസ്. നാല് ദിവസം മുമ്പാണ് 20 ദിവസം പ്രായമായ കുഞ്ഞിനെ തുണിയിൽ പൊതിഞ്ഞ നിലയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. മാതാപിതാക്കൾ താമസിച്ചിരുന്നതായി സൂചന ലഭിച്ച വീട്ടിൽ പോലീസ് പരിശോധന നടത്തി.
എന്നാൽ വീട്ടുടമയുടെ കൈവശം ഇവരുടെ പേര് വിവരങ്ങൾ ഇല്ലാത്തത് പോലീസ് അന്വേഷണത്തിന് വെല്ലുവിളിയായിരിക്കുകയാണ്. മേതല തുരങ്കം ജംഗ്ഷന് സമീപം പ്രദേശവാസിയായ ഷാജി വാടകയ്ക്ക് നൽകിയിരുന്ന വീട്ടിലാണ് ദമ്പതിമാർ താമസിച്ചത്. കുട്ടിയെ പൊതിഞ്ഞ് കൊണ്ടുപോകാൻ ഉപയോഗിച്ച ബെഡ്ഷീറ്റിന്റെ ബാക്കി ഭാഗം വീടിന്റെ പരിസരക്ക് നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇവർ താമസിച്ചിരുന്ന വീട്ടിൽ രണ്ടര വയസുള്ള ഒരു കുട്ടിയും ബന്ധുക്കളായ സ്ത്രീകളും ഉണ്ടായിരുന്നതായാണ് വിവരം. എന്നാൽ ഇവരുടെ ആരുടെയും മേൽവിലാസം വീട്ടുടമയുടെ കയ്യിൽ ഇല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: