Saturday, June 28, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഭൂമിയുടെ അവസ്ഥാഭേദങ്ങള്‍ യുഗങ്ങളിലൂടെ

കവനമന്ദിരം പങ്കജാക്ഷന്‍ by കവനമന്ദിരം പങ്കജാക്ഷന്‍
Oct 10, 2023, 05:16 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ജ്ഞാനവാസിഷ്ഠത്തിലൂടെ

 

(ഭൂസുണ്ഡന്റെ കഥ തുടര്‍ച്ച)
ഇത്തരമായീടുന്നു നിശ്ചയമെന്നു പറഞ്ഞ പക്ഷിനായകനോട് പിന്നെയും ഞാന്‍ ചോദിച്ചു, ‘ജ്ഞാനവിജ്ഞാനവാനായി, വീരനായി, യോഗയോഗ്യമാനസഗതിയായി വാണുകൊണ്ടീടും ഭവാന്‍ മൂന്നുലോകത്തും എന്തെന്തത്ഭുതങ്ങളെ ഓര്‍ത്തീടുന്നെ’ന്നുകേട്ട പക്ഷീന്ദ്രന്‍ പറഞ്ഞു, ‘കല്ലുകള്‍, മരങ്ങള്‍ എന്നിവയും വളരെയുള്ള വള്ളികള്‍ പുല്ലുകള്‍ എന്നിവയും തീരെ ഇല്ലാതെയും പര്‍വതവനവൃക്ഷസഞ്ചയഹീനയായും ഭൂമിയെ പണ്ടു കണ്ടിട്ടുള്ളത് ഇന്നു ഞാനോര്‍ക്കുന്നു. പതിനായിരത്തോരാണ്ട് അതിയായിട്ടു ഭസ്മം ഭൂമിയില്‍ നിറഞ്ഞിരുന്നതും ഞാന്‍ ഓര്‍ത്തീടുന്നു. പണ്ടൊരു ചതുര്യുഗത്തില്‍ ഈ ഭൂമിയഖിലവും വന്‍കാടായിരുന്നത് ഇന്നു ഞാനോര്‍ക്കുന്നു. മറ്റൊരു ചതുര്യുഗത്തില്‍ ഈ പാരിലെങ്ങും വലിയപര്‍വതങ്ങള്‍ നിറഞ്ഞിരുന്നതും ഞാന്‍ ഓര്‍ക്കുന്നു. ഒരു ചതുര്യുഗത്തില്‍ ഭൂമി അഗസ്ത്യമുനി ഇല്ലാതിരുന്നതുകൊണ്ട് ഒരേയൊരു വിന്ധ്യാപര്‍വതമായിരുന്നത് ഞാന്‍ കണ്ടതിപ്പോള്‍ നന്നായിട്ട് ഓര്‍ക്കുന്നു. മദ്യം കുടിക്കുന്ന ബ്രാഹ്മണരും മദ്യം കഴിക്കാത്ത ശൂദ്രരും സൈ്വരവൃത്തികളായ പതിവ്രതമാരുമുള്ള ഒരു സര്‍ഗ്ഗം (സൃഷ്ടികാലം) ഞാനുള്ളിലോര്‍ത്തീടുന്നു. ചന്ദ്രസൂര്യാദികളുടെ ജന്മവും പുരന്ദരോപേന്ദ്രന്മാരുടെ മര്യാദയും ഹിരണ്യാക്ഷനെന്ന അസുരന്‍ ഭൂമിയെ ബലംപ്രയോഗിച്ചു കൊണ്ടുപോയതും നാരായണന്‍ പന്നിയായിവന്ന് അതു വീണ്ടെടുത്തതും രാജകല്പനയും നാലുവേദങ്ങളെ ശ്രീപതി മത്സ്യമായി വീണ്ടതും പെട്ടെന്ന് മന്ദരപര്‍വതത്തെ പുഴക്കിയെടുത്തതും അമൃതത്തിനായി പാല്‍ക്കടല്‍ കടഞ്ഞതും ഗരുഡന്‍ ചിറകില്ലാത്തവനായിരുന്നതും സമുദ്രങ്ങളുണ്ടായി വന്നതും ഞാനോര്‍ക്കുന്നു.

അല്പംമുമ്പ് കഴിഞ്ഞവകളെയോര്‍ത്താല്‍ ബാലന്മാര്‍ക്കും ഉള്ളില്‍ ഓര്‍മ്മയുണ്ടാകുമല്ലോ. ലോകത്തില്‍ പ്രശസ്തന്മാരായ ഭവാന്‍ മുതലായ മഹാത്മാക്കള്‍ പിന്നെ ഉണ്ടായി വന്നു. അത്രിയും മരീചിയും ഭൃംഗിയും നാരദനും വൃത്രവൈരിയും ഭരദ്വാജനും പുലസ്ത്യനും വാരണാസ്യനും താരകാരിയും അതുപോലെ ഗൗരിയും ഭാരതിയും ലക്ഷ്മിയും ഗായത്രിയും ഇങ്ങനെ ഈ സര്‍ഗ്ഗത്തിങ്കല്‍ വളരെപ്പേരുണ്ടായി, എല്ലാരെയും ഓര്‍ത്തിട്ടന്തുകാര്യം? ബ്രഹ്മപുത്രനായ ഭവാന്റെ ഈ ജന്മം എട്ടാമത്തേതായിട്ടുള്ളതാണെന്നറിഞ്ഞാലും. എട്ടാമതായ ഈ ജന്മത്തിങ്കല്‍ നാമിങ്ങനെ കണ്ടുമുട്ടുമെന്ന് ഞാന്‍ മുമ്പേതന്നെ ഓര്‍ത്തിട്ടുണ്ട്. അങ്ങ് ഒരുകാലം ആകാശത്തുനിന്നുണ്ടായി. ഒരുകാലത്ത് വെള്ളത്തില്‍നിന്നുണ്ടായി. ഒരിക്കല്‍ ഭവാന്‍ പര്‍വതത്തില്‍നിന്ന് ഉണ്ടായിവന്നിട്ടുണ്ട്.

ഒരിക്കല്‍ ബൃഹദ്ഭാനുവില്‍നിന്നുണ്ടായിവന്നു. ഈ ഭൂമി അഞ്ചുവട്ടം ഏകസമുദ്രത്തില്‍ മുങ്ങി. അക്കാലങ്ങളിലൊക്കെ കൂര്‍മ്മത്താല്‍ ഉദ്ധരിക്കപ്പെട്ടു. പന്ത്രണ്ടുവട്ടം ക്ഷീരസാഗരം കടഞ്ഞതായി എന്റെ അന്തരംഗത്തില്‍ ഞാനിപ്പോല്‍ ഓര്‍ക്കുന്നു. അസുരനാകുന്ന ഹിരണ്യാക്ഷന്‍ മൂന്നുവട്ടം പാതാളലോകത്തേക്ക് ബലാല്‍ ഭൂമിയെ കൊണ്ടുപോയതോര്‍ക്കുന്നു ഞാന്‍. ശ്രീനാരായണന്‍ ആറുവട്ടം ഭാര്‍ഗവരാമനായി, സാനന്ദം കലികളില്‍ നൂറുവട്ടം ബുദ്ധനായിവന്നു. ശ്രീപരമേശ്വരന്‍ ത്രിപുരന്മാരെ മുപ്പതുവട്ടം ഒന്നുപോലെ ദഹിപ്പിച്ചു. ദക്ഷപ്രജാപതി ചെയ്തീടുന്ന യാഗത്തെ ശങ്കരന്‍ രണ്ടുവട്ടം തകര്‍ത്തുകളഞ്ഞു. മഹേശ്വരന്‍ ക്രുദ്ധനായി ഭവിച്ചിട്ട് പത്ത് ഇന്ദ്രന്മാരെ കൊന്നതും ഞാന്‍ ഓര്‍ക്കുന്നുണ്ട്. അസ്ത്രത്തിനുവേണ്ടി തപസ്സുചെയ്യുന്ന അര്‍ജ്ജുനനോട് അത്യുഗ്രമായി എട്ടുവട്ടം മഹേശ്വരന്‍ യുദ്ധംചെയ്തിട്ടുണ്ട്. മനുഷ്യരുടെ ബുദ്ധി മാമുനേ! യുഗംപ്രതി വര്‍ദ്ധിച്ചും ചുരുങ്ങിയും വന്നീടുന്നതുമൂലം വേദത്രയിയുടെ അംഗങ്ങളും പാഠങ്ങളും അതുപോലെ ക്രിയയും പലവിധമായിവന്നത് ഞാനോര്‍ക്കുന്നു. പല പാഠങ്ങളായും അര്‍ത്ഥങ്ങളൊന്നായിട്ടും പുരാണങ്ങള്‍ യുഗംപ്രതി കൂടുന്നു. ‘

(തുടരും)

Tags: HinduismVedaRama and Sita Stories
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുമതം ലോകസമാധാനത്തിനും ക്ഷേമത്തിനുമുള്ള പാത ; ലോകം മുഴുവൻ ഭഗവാൻ ശിവനെ പിന്തുടർന്നാൽ എല്ലാം ശരിയാകും ; എറോൾ മസ്‌ക്

Samskriti

പുരാണങ്ങളിലെ ശാസത്രസത്യങ്ങള്‍

Samskriti

ആരാണ് ധീരന്‍

Samskriti

കര്‍മപ്രേരണയും ജീവന്റെ മുക്താവസ്ഥയും

India

രാഹുലിനെ ഹിന്ദുമതത്തിൽ നിന്ന് പുറത്താക്കിയതായി ശങ്കരാചാര്യ സ്വാമി ; പുരോഹിതന്മാർ രാഹുലിനായി പൂജകൾ നടത്തില്ല : ക്ഷേത്രങ്ങളിൽ നിന്ന് വിലക്കുമെന്നും സൂചന

പുതിയ വാര്‍ത്തകള്‍

മേഘ വെമൂരി (നടുവില്‍ ) പഹല്‍ഗാമില്‍ പാക് ഭീകരരുടെ വെടിയേറ്റ് മരിച്ച യുവാവിന് അടുത്ത് ഇരിക്കുന്ന ഭാര്യ (ഇടത്ത്) 2023ല്‍ ഇസ്രയേലിലേക്ക് അതിക്രമിച്ച് കയറി ഇസ്രയേല്‍ പൗരന്മാരെ വെടിവെച്ച് കൊല്ലാനെത്തിയ ഹമാസ് ഭീകരര്‍ (വലത്ത്)

യുഎസില്‍ ഉപരിപഠനത്തിന് പോണോ? സോഷ്യല്‍ മീഡിയയില്‍ തണ്ണിമത്തന്‍ ബാഗും ഗാസയും പലസ്തീന്‍ സിന്ദാബാദും ഇടല്ലേ….

ലഹരി വ്യാപനം: കുട്ടികളുടെ ബാഗ് പരിശോധിക്കാന്‍ അധ്യാപകര്‍ മടിക്കരുത്, വ്യാജപരാതി കൊടുക്കുമെന്ന ഭയം വേണ്ടെന്നും മുഖ്യമന്ത്രി

കൊടൈക്കനാലിലെ ടൂറിസം സ്‌പോട്ടുകളില്‍ സന്ദര്‍ശക വിലക്ക്, റീല്‍സ് ചിത്രീകരിച്ച യുവാവിന് 10,000 രൂപ പിഴ

പാകമാകാത്ത ജാതിക്കയുടെ വ്യാപകമായ പൊഴിയലിന് കാരണം ഫൈറ്റോഫ്തോറ കുമിള്‍ബാധയെന്ന് കൃഷി വകുപ്പ്

ജനാധിപത്യ സമര സേനാനികള്‍ക്ക് സൗജന്യ വൈദ്യചികിത്സയും എയര്‍ ആംബുലന്‍സ് സേവനവും പ്രഖ്യാപിച്ച് മധ്യപ്രദേശ്

നീലഗിരി വനത്തില്‍ കണ്ടെത്തിയത് ഒരു വര്‍ഷം മുമ്പ് കോഴിക്കോട് നിന്നും കാണാതായ മധ്യവയസ്‌കന്റേതെന്ന് സൂചന, കൊലപാതകം ക്രൂര മര്‍ദ്ദനത്തിന് ശേഷം

വിവാഹ പൂര്‍വ്വ കൗണ്‍സിലിംഗ് നിര്‍ബന്ധമാക്കണമെന്ന് സര്‍ക്കാരിന് ശുപാര്‍ശ ചെയ്ത് വനിതാ കമ്മീഷന്‍

കുട്ടികള്‍ അറിവില്ലായ്മ കൊണ്ട് പോക്സോ കേസുകളില്‍ വന്നുപെടുന്നത് ഒഴിവാക്കാന്‍ ബോധവത്ക്കരണം

ആര്യാ രാജേന്ദ്രനെപ്പോലെയുള്ള മേയറാകണമെന്ന് മംദാനി ; ന്യൂയോര്‍ക്കിനെ തിരുവനന്തപുരമാക്കണമോ എന്ന് സോഷ്യല്‍ മീഡിയ

ഹയര്‍ സെക്കന്‍ഡറി (വൊക്കേഷണല്‍) സപ്ലിമെന്ററി പ്രവേശനത്തിനുള്ള അപേക്ഷ ജൂണ്‍ 30 വരെ സമര്‍പ്പിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies