തിരുവനന്തപുരം: പിരിവ് നല്‍കാന്‍ വിസമ്മതിച്ചതിന് തിരുവല്ലം പരശുരാമ ക്ഷേത്രത്തിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ക്കുനേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വധഭീഷണി. ഇന്നലെ രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അനില്‍, വാര്‍ഡ് പ്രസിഡന്റ് ബാബു എന്നിവരുടെ നേതൃത്വത്തില്‍ പത്തോളം വരുന്ന സംഘമാണ് ക്ഷേത്രം ഓഫീസില്‍ അതിക്രമിച്ചു കയറി അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍. ഹരികുമാറിനെതിരെ വധഭീഷണി മുഴക്കിയത്. വാര്‍ഡ് പ്രസിഡന്റ് ബാബു മുന്‍ സിപിഎം പ്രവര്‍ത്തകനാണെന്നും പറയപ്പെടുന്നു. സംസ്ഥാന സര്‍ക്കാരിനെതിരെ യുഡിഎഫ് നടത്തുന്ന സെക്രട്ടേറിയറ്റ് ഉപരോധത്തിന് സംഭാവന നല്‍കണമെന്നാവശ്യപ്പെട്ടാണ് ക്ഷേത്രത്തിനുള്ളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അഴിഞ്ഞാടിയത്. സര്‍ക്കാരുദ്യോഗസ്ഥനായ താന്‍ സര്‍ക്കാര്‍വിരുദ്ധ പരിപാടിക്ക് സംഭാവന നല്‍കില്ലെന്ന് ഹരികുമാര്‍ പറഞ്ഞതാണ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. നീ കോണ്‍ഗ്രസ് കാര്‍ക്കെതിരാണോടാ എന്ന് ആക്രോശിച്ചു കൊണ്ട് പ്രവര്‍ത്തകര്‍ ഹരികുമാറിനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും കേട്ടാലറയ്‌ക്കുന്ന അസഭ്യം വിളിച്ചുകൊണ്ട് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. ദിവസേന ലക്ഷക്കണക്കിന് രൂപ വരുമാനമുള്ള ക്യാഷ് കൗണ്ടറിനുള്ളില്‍ പ്രവര്‍ത്തകര്‍ അതിക്രമിച്ചു കയറിയതായും പറയുന്നു. ക്ഷേത്ര ജീവനക്കാരും അമ്പലത്തില്‍ തൊഴാന്‍ വന്ന ചില ഭക്തരും ചേര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തടഞ്ഞതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഒന്നും ഉണ്ടായില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
ക്ഷേത്രത്തിനുള്ളില്‍ കയറി ഭീഷണിപ്പെടുത്തുകയും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഹരികുമാര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് സര്‍ക്കാര്‍ ജീവനക്കാരനായ താന്‍ പണം നല്‍കില്ലെന്ന് പറഞ്ഞതായും കോണ്‍ഗ്രസുകാരുടെ മറ്റു പരി പാടികള്‍ക്ക് പിരിവ് നല്‍കിയിട്ടുണ്ട് എന്നും ആര്‍. ഹരികുമാര്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും വധഭീഷണി മുഴക്കിയെന്നും കാണിച്ചാണ് തിരുവല്ലം പോലീസില്‍ ഹരികുമാര്‍ പരാതി നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: