കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്റെ അജൈവ മാലിന്യ സംഭരണശാലയില്‍ വന്‍ അഗ്നിബാധ.ഒരേക്കര്‍ ഭൂമിയില്‍ കുന്നുകൂട്ടിയിട്ട മാലിന്യങ്ങള്‍ പൂര്‍ണമായും കത്തി. പ്ലാസ്റ്റിക് ഉള്‍പ്പെടെയാണ് കത്തിയത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
രാവിലെ മാലിന്യക്കൂനയ്ക്ക് ചെറിയ തോതില്‍ തീപിടിക്കുന്നത് കണ്ട നാട്ടുകാര്‍ അഗ്നിശമനസേനയെ വിവരമറിയിച്ചു. അഗ്നിശമനസേന തീയണയ്ക്കാന്‍ തുടങ്ങുമ്പോഴേക്കും കാറ്റിന്റെ ഗതിയും കൂടിയായപ്പോള്‍ തീയാളിപ്പടര്‍ന്നു.
മതില് കെട്ടിയിരുന്ന തകര ഷീറ്റുകള്‍ ജെസിബി ഉപയോഗിച്ച് തകര്‍ത്താണ് കൂടുതല്‍ വെള്ളം പമ്പു ചെയ്തത്. ഹരിത കര്‍മസേന ശേഖരിച്ച് വേര്‍തിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സൂക്ഷിക്കുന്നിടത്താണ് തീ പടര്‍ന്നത്.
വ്യാവസായിക മേഖലയിലാണ് മാലിന്യ സംസ്കരണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. അന്തരീക്ഷമാകെ കറുത്ത പുക നിറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: