തൃശൂര്‍ :കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണി ഇടപാട് കേസിൽ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എം.കെ കണ്ണനോട് ഇഡി ആവശ്യപ്പെട്ടത് കുടുംബത്തിന്റെ സ്വത്ത് വിവരങ്ങളും ബാങ്ക് രേഖകളും. പക്ഷെ കണ്ണന് ഹാജരാക്കിയ രേഖകളില്‍ ഇഡിയ്ക്ക് ആവശ്യമായ രേഖകള്‍ ഇല്ല. ഇതോടെ ഇഡി കണ്ണന് ഹാജരാക്കിയ രേഖകള്‍ സ്വീകരിച്ചില്ല.
ആവശ്യപ്പെട്ട രേഖകൾ ഉടൻ ഹാജരാക്കണമെന്ന് നിർദേശം നല്‍കിയിരിക്കുകയാണ് ഇഡി. ആദായനികുതി രേഖകൾ, സ്വയം ആർജിച്ച സ്വത്തുക്കളുടെ രേഖകൾ, കുടുംബാംഗങ്ങളുടെ ആസ്തി സംബന്ധിച്ച വിവരങ്ങൾ എന്നിവ കൈമാറാനാണ് ഇഡി നിർദേശിച്ചിരുന്നത്. നേരത്തെ രണ്ടുതവണ നിർദേശം നൽകിയെങ്കിലും സ്വത്തുവിവരങ്ങൾ നൽകിയിരുന്നില്ല. കരുവന്നൂർ സഹകരണബാങ്കിലെ വായ്പാതട്ടിപ്പുമായി ബന്ധപ്പെട്ട് തൃശൂർ സഹകരണ ബാങ്ക് പ്രസിഡന്റ് കൂടിയായ എം.കെ കണ്ണനെ ഇഡി നേരത്തെ ചോദ്യംചെയ്തിരുന്നു.
മധു എത്തി, യെസ്സി ജ്വല്ലറി ഉടമ എത്തിയില്ല
കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇ ഡി ആവശ്യപ്പെട്ട യെസ്ഡി ജ്വല്ലറി ഉടമ സുനില്‍കുമാര്‍ ഇതുവരെയും ഹാജരായിട്ടില്ല. രണ്ട് ദിവസം ഇഡി നോട്ടീസ് നല്‍കിയിട്ടും സുനില്‍കുമാര്‍ ഹാജരായില്ല.
വടക്കാഞ്ചേരി നഗരസഭ സിപിഎം കൗൺസിലർ മധു അമ്പലപുരം ഇഡി ഓഫീസില്‍ ചോദ്യം ചെയ്യലിനായി ഇന്നലെ എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: