ന്യൂദല്‍ഹി:ഇന്ത്യയുമായുള്ള നയതന്ത്ര ഏറ്റുമുട്ടല്‍ കുറയ്ക്കാന്‍ കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയോട് നിര്‍ദേശിച്ച് യുകെ. പ്രധാനമന്ത്രി ഋഷി സുനക്. ഇരു പ്രധാനമന്ത്രിമാരും തമ്മിലുള്ള ഫോണ്‍സംഭാഷണത്തിലാണ് ഋഷി സുനക് ഇത്തരമൊരു നിര്‍ദേശം നല്‍കിയതെന്ന് പറയുന്നു.
പൊതുവേ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാനഡയുടെ പ്രധാനമന്ത്രി ഇന്ത്യയോടുള്ള നയതന്ത്ര ഏറ്റുമുട്ടല്‍ കുറച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസം ഇന്ത്യ കാനഡയുടെ 40 നയതന്ത്ര പ്രതിനിധികളോട് ഇന്ത്യ വിടാന്‍ ആവശ്യപ്പെട്ടപ്പോള്‍ ജസ്റ്റിന് ട്രൂഡോ അതിനോട് ഏറ്റുമുട്ടല്‍ സ്വഭാവത്തില്‍ പ്രതികരിച്ചില്ല. അതുപോലെ ഇന്ത്യയുടെ ആവശ്യപ്രകാരം രണ്ട് ഖലിസ്താന്‍ തീവ്രവാദ സംഘടനകളെ നിരോധിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു.
എന്തായാലും അന്താരാഷ്ട്രതലത്തില്‍ ജസ്റ്റിന് ട്രൂഡോയ്ക്ക് പരസ്യമായി ഒരു രാജ്യത്ത് നിന്നും ഇന്ത്യയ്ക്കെതിരായ പിന്തുണ ലഭിച്ചിട്ടില്ല. യുഎസ്, ആസ്ത്രേല്യ, യുകെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളെല്ലാം ഇക്കാര്യത്തില്‍ കാര്യമായ പ്രതികരണം നടത്തിയിട്ടില്ല. വേണ്ടത്ര തെളിവുകളില്ലാതെയാണ് ജസ്റ്റിന് ട്രൂഡോ ഖലിസ്ഥാന്‍ തീവ്രവാദി ഹര്‍ദീപ് സിങ്ങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യയെ പരസ്യമായി കുറ്റപ്പെടുത്തിയത്. കാനഡയില്‍ വെച്ചാണ് നിജ്ജര്‍ കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: