തിരുവനന്തപുരം: ഹാങ്ചോ ഏഷ്യന്‍ ഗെയിംസില്‍ മികച്ച പ്രകടനം കാഴ്ച വെച്ച് തിരിച്ചെത്തിയ താരങ്ങള്‍ക്ക് സായി എല്‍എന്‍സിപിയില്‍ സ്വീകരണം നല്കി. ഒളിംപ്യന്‍ ബീന മോള്, മുന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ് എന്നിവര്‍ താരങ്ങളെ ആദരിച്ചു.
പരിശീലകരെയും സപ്പോര്‍ട്ടിങ് സ്റ്റാഫിനെയും സായി എല്‍എന്‍സിപി പ്രിന്‍സിപ്പലും റീജിയണല്‍ ഹെഡുമായ ഡോ. ജി കിഷോര്‍ ആദരിച്ചു. സായി എല്‍ എന്‍ സിപിയില് പരിശീലനം നടത്തി ഏഷ്യന്‍ ഗെയിംസില്‍ മികച്ച പ്രകടനം കാഴ്ചവെച്ച 13 അംഗ ടീമിനെയാണ് ആദരിച്ചത്.
4 x 400 മീറ്റര്‍ റിലേയില്‍ സുവര്‍ണ നേട്ടം സ്വന്തമാക്കിയ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മല്‍, അമോജ് ജേക്കബ്, രാജേഷ് രമേഷ്, നിഹാല്‍ ജോയല്‍, മിജോ ചാക്കോ കൂര്യന്, 4 x 400 മീറ്റര്‍ വനിത റിലേയില്‍ വെള്ളി നേടിയ ടീമിലെ അംഗമായ ഐശ്വര്യ മിശ്ര, ശുഭ വെങ്കിടേശന്, പ്രാചി ചൗദരി, സോണിയ ബൈസ്യ, ട്രിപ്പിള്‍ ജംപ് താരമായ ശീന എന്‍.വി., ഡെപ്യൂട്ടി ചീഫ് കോച്ച് എം കെ രാജ്മോഹന്‍, ടീം അംഗങ്ങളായ ദിമിത്രി കൈസീ, എല്‍മിര ദിമിത്രി അടക്കമുള്ളവരെയാണ് ആദരിച്ചത്.
എല്‍ എന്‍ സി പി അക്കാദമിക്ക് ഇന്‍ ചാര്‍ജ് ഡോ. പ്രദീപ് ദത്ത, അസിസ്റ്റന്റ് ഡയറക്ടര്‍ ആരതി .പി, നാഷണല്‍ കോച്ചിങ് ക്യാമ്പ് കോര്‍ഡിനേറ്റര്‍ സുഭാഷ് ജോര്‍ജ് അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. സായ് എല്‍എന്‍സിപിഇയില്‍ എത്തിയ താരങ്ങളെ കായിക താരങ്ങളും പരിശീലകരും ചേര്‍ന്ന് വരവേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: