ന്യൂദല്‍ഹി: ഏഷ്യന്‍ ഗയിംസില് മെഡല്‍ പട്ടിക സെഞ്ച്വറി അടിച്ച് ഭാരതം. വനിതാ കബഡിയില്‍ സ്വര്‍ണ മെഡല്‍ നേടിയതോടെയാണ് ശതകം പൂര്‍ത്തിയായത്. ചൈനീസ് തായ്പേയ്യെ 26-24 – സ്കോറിനാണ് പരാജയപ്പെടുത്തിയത്. 95 മെഡലുകളുമായി ഇന്ന് കളത്തിലിറങ്ങിയ ഭാരതത്തിന് രാവിലെ തന്നെ അമ്പെയ്ത്തില്‍ നാലുമെഡലുകള്‍ നേടി. വനിതാ ആര്‍ച്ചറിയില്‍ ജ്യോതി വെന്നം, പുരുഷ ആര്‍ച്ചറിയില്‍ ഓജസ് ഡിയോട്ടലെ എന്ന വര് സ്വര്‍ണ്ണ നേട്ടം കൊണ്ടുവന്നപ്പോള്‍ . പുരുഷ അമ്പെയ്ത്തില്വെള്ളിയില് വെളളിയും വനിതാ അമ്പെയ്ത്തില്‍ വെങ്കലവും ഭാരതം സ്വന്തമാക്കി.
ബാഡ്മിന്റണില്‍ സെമിഫൈനലില്‍ കടന്ന സാത്വിക്സായി രാജ് രങ്കിറെഡ്ഡി ചിരാഗ് ഷെട്ടി സഖ്യം വെങ്കലമെഡലെങ്കിലും നേടും. അഫ്ഗാനസ്്ഥാനെതെരെ ഫൈനല്‍ കളിക്കുന്ന
പുരുഷ ക്രിക്കറ്റ് ടിമും ഒരുമെഡല്‍ ഉറപ്പാക്കിയിട്ടുണ്ട്.
72 വര്‍ഷങ്ങള്‍ നീണ്ട ഏഷ്യന്‍ ഗെയിംസിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് മെഡലുകളുടെ എണ്ണത്തില്‍ ഭാരതം മൂന്നക്കം തൊടുന്നത്. 2018ലെ ജക്കാര്‍ത്ത ഗെയിംസില്‍ 16 സ്വര്‍ണവും 23 വെള്ളിയും 31 വെങ്കലവും ഉള്‍പ്പടെ 70 മെഡലുകള്‍ നേടിയതായിരുന്നു ഏഷ്യാഡില്‍ ഇതേവരെ രാജ്യത്തിന്റെ ഏറ്റവും മികച്ച പ്രകടനം. 45 രാജ്യങ്ങള്‍ മത്സരിക്കുന്ന കായിക മാമാങ്കത്തില്‍ ഭാരതം സ്ഥാനക്കാര്യത്തില് നാലാമതും എത്തി. കഴിഞ്ഞ രണ്ടു തവണയും എട്ടാം സ്ഥാനമായിരുന്നു.
അത്ലറ്റിക്സ്, ഹോക്കി, ഗുസ്തി, ബാഡ്മിന്റണ്‍, അമ്പെയ്ത്ത്, ഭാരോദ്വഹനം സ്ക്വാഷ്, ടെന്നീസ്, ഗോള്‍ഫ്, റോവിംഗ്, സെയിലിംഗ് താരങ്ങളെല്ലാം അവരുടെ പ്രകടനത്തിലൂടെ മികച്ച സംഭാവന നല്കി. രാജ്യത്തിന്റെ കായിക മുഖമായ ഹോക്കിയിലും ഉജ്ജ്വല പ്രകടനത്തോടെ സ്വര്‍ണ്ണം നേടാനായത് അഭിമാനിക്കാവുന്ന കാര്യമാണ്. മലയാളി താരം പി ആര് ശ്രീജേഷ് ഗോള്‍വലയം കാക്കുന്ന ഹോക്കി ടീം പാരീസ് ഒളിംപിക്സിലേക്ക് യോഗ്യത നേടുകയും ചെയ്തു.
പഴയതുപോലെ ആധിപത്യം പറയാനാകില്ലങ്കിലും മലയാളി മെഡല്‍ തിളക്കവും ഇത്തവണ ഉണ്ട്. സ്വര്‍ണ്ണം നേടിയ പുരുഷന്മാരുടെ 4ഃ 400 മീറ്റര്‍ റിലേയില്‍ ഓടാന്‍ മൂന്ന്് മലയാളികളുണ്ടായിരുന്നു മുഹമ്മദ് അജ്മലും മുഹമ്മദ് അനസും അമോജ് ജേക്കബ്ബും. മികസഡ് ഡബിള്‍സില്‍ വെളളി നേടിയ ടീമിലും അംഗമായിരുന്നതിനാല്‍ ഇരട്ട മെഡലാണ് അജ്മലിന് കിട്ടിയത്.ലോങ്ങ് ജംപില്‍ പുരുഷ വിഭാഗത്തില്‍ ശ്രീശങ്കറും വനിതാ വിഭാഗത്തില്‍ ആന്‍സി സോജനുമാണ് വെളളി. പുരുഷന്മാരുടെ 800 മീറ്ററില്‍ വെള്ളി നേടി പാലക്കാട്ടുകാരന് മുഹമ്മദ് അഹ്സലും താരമായി. ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ എച്ച് എസ് പ്രണോയി വെങ്കലം നേടി. സ്കാഷില്‍ ഇരട്ടമെഡല്‍ നേടിയ ദീപിക പള്ളിക്കലിനേയും മലയാളി പട്ടികയില്‍ പെടുത്താം
പ്രതികരിക്കാൻ ഇവിടെ എഴുതുക: