എറണാകുളം:എറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍ വയോധികനെ വെട്ടിക്കൊലപ്പെടുത്തി. കിഴക്കേ ഐമുറി തേരോത്തുമല വേലായുധന് (65 )ആണ് കൊല്ലപ്പെട്ടത്.
പ്രതിയെന്ന് കരുതുന്ന പാണിയേലി സ്വദേശി ലിന്റോ ഒളിവിലാണ്. ലിന്റോയും വേലായുധനും തമ്മില്‍ മാസങ്ങള്‍ക്ക് മുന്‍പ് വാക്ക് തര്‍ക്കം ഉണ്ടായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
നേരത്തേ വേലായുധന് ലിന്റോയെ വെട്ടി പരിക്കേല്‍പ്പിച്ചിരുന്നു. ഇതിന്റെ പ്രതികാരമായാണ് കൊലപാതകമെന്ന് സൂചനയുള്ളതായും പൊലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: