അഹമ്മദാബാദ്: ഗുജറാത്തിലെ കെലോറെക്സ് സ്കൂളില്‍ സാംസ്കാരിക പരിപാടി എന്ന പേരില്‍ ഹിന്ദുവിദ്യാര്‍ത്ഥികളെ നമാസ് ചെയ്യിച്ച സംഗീതാധ്യാപകന് തല്ല് കിട്ടി. രക്ഷിതാക്കളാണ് ഈ സാംസ്കാരിക പരിപാടി സംഘടിപ്പിച്ച അധ്യാപകനെ തല്ലിയത്.
സ്കൂള്‍ ഈ സംഭവത്തില്‍ മാപ്പ് ചോദിച്ച് പ്രസ്താവനയിറക്കിയിട്ടുണ്ട്. എന്നിട്ടും രക്ഷിതാക്കളുടെ രോഷം തീരാത്തതിനാല്‍ തല്‍ക്കാലത്തേക്ക് സ്കൂള്‍ അടച്ചുപൂട്ടിക്കൊണ്ട് അധികൃതര്‍ ഉത്തരവിട്ടു.
സ്കൂളുകള്‍ മതവിദ്യാഭ്യാസത്തിലല്ല, യഥാര്‍ത്ഥ വിദ്യാഭ്യാസത്തിലാണ് ശ്രദ്ധിക്കേണ്ടതെന്ന് ഗുജറാത്ത് വിദ്യാഭ്യാസമന്ത്രി കുബേര്‍ ഡിന്‍ഡോര്‍ പറഞ്ഞു.
സ്കൂളിലെ സാംസ്കാരിക പരിപാടിയുടെ വീഡിയോ പുറത്തായതോടെയാണ് രക്ഷിതാക്കള്‍ അക്രമാസക്തരായത്. പിന്നീട് ഇവര്‍ പരിപാടി സംഘടിപ്പിച്ച സംഗീതാധ്യാപകനെ ചോദ്യം ചെയ്യുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു. ഇതിനിടയിലാണ് സംഗീതാധ്യാപകനെ ഒരു രക്ഷിതാവ് തല്ലിയത്. ഇതോടെ മറ്റ് ചിലരും കയ്യേറ്റം ചെയ്തു. ഇതറിഞ്ഞ് സ്ഥലത്തെത്തിയ പരിസരവാസികളും അധ്യാപകനെതിരെ തിരിഞ്ഞു.
സംഭവം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താന്‍ വിദ്യാഭ്യാസമന്ത്രിയും ജില്ലാ വിദ്യാഭ്യാസ ഓഫീസറും ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: