എക്സ് നിരന്തരം മാറ്റത്തിന്റെ പാതയിലാണെന്ന് വീണ്ടും തെളിയിക്കുകയാണ്. സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമായ എക്സില്‍ (പഴയ ട്വിറ്റര്‍) വെബ്സൈറ്റ് ലിങ്കുകള്‍ പ്രദര്‍ശിപ്പിക്കുന്ന രീതിയിലാണ് ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്. ഇത് പോസ്റ്റുകളിലെ ചിത്രങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ദൃശ്യമാക്കുതിനാണെന്ന് ഉടമ ഇലോണ്‍ മസ്ക് പ്രതികരിച്ചു.
പുതിയ മാറ്റം അനുസരിച്ച് ഒരു വാര്‍ത്താ മാധ്യമ വെബ്സൈറ്റില്‍ നിന്നുള്ള വാര്‍ത്തകള്‍ എക്സില്‍ പങ്കുവെക്കുമ്പോള്‍ ആ വാര്‍ത്തയുടെ തലക്കെട്ട് ട്വിറ്റര്‍ പ്രദര്‍ശിപ്പിക്കില്ല. മറിച്ച് അതില്‍ നല്‍കിയിരിക്കുന്ന ചിത്രം മാത്രമേ കാണാന്‍ സാധിക്കുകയൊള്ളു. ട്വിറ്ററില്‍ ഒരു ചിത്രം പങ്കുവെക്കുമ്പോള്‍ എങ്ങനെയാണോ പോസ്റ്റ് ദൃശ്യമാവുക അതുപോലെ ആയിരിക്കും ഇതും.
എന്നാല്‍ നേരത്തെ പോലെ തന്നെ ലിങ്കിനൊപ്പം പോസ്റ്റില്‍ കുറിപ്പുകള്‍ നല്‍ക്കാവുന്നതാണ്. ഇതിനു പുറമെ ഒപ്പം ചിത്രത്തിന് ഇടത് ഭാഗത്ത് താഴെയായി ആ വെബ്സൈറ്റിന്റെ ഡൊമൈനും പ്രദര്‍ശിപ്പിച്ചിട്ടുണ്ടാവും. ഉപയോക്താവിന് ഈ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ ആ വാര്‍ത്ത വായിക്കാനാകും.
എന്തായാലും പുതിയ മാറ്റം വാര്‍ത്തകളെ സാധാരണ ഫോട്ടോ പോസ്റ്റുകളില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ പ്രയാസമുണ്ടാക്കുംവിധമാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇന്നലെ മുതലാണ് ഈ മാറ്റം നിലവില്‍ വന്നത്. ഐഒഎസ് ആപ്പിലും വെബ്സൈറ്റിലും ഈ മാറ്റം കാണാന്‍ സാധിക്കും. എന്നാല്‍ പരസ്യങ്ങളുടെ ലിങ്കുകള്‍ക്ക് ഈ മാറ്റം ബാധകമാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: