ചെങ്ങന്നൂര്‍: ധര്‍മ പ്രചാരണത്തിന്റെ മാറ്റൊലിയായിമാറിയ ജന്മഭൂമിക്ക് ജില്ലയില്‍ ആവേശോജ്ജ്വല വരവേല്‍പ്പ്. ബിജെപിയുടെ നേതൃത്വത്തില്‍ നടന്ന മഹാസമ്പര്‍ക്കം സമാനതകളില്ലാത്ത പ്രവര്‍ത്തനമായിരുന്നു. വിവിധ ഇടങ്ങളില്‍ നടന്ന പ്രചാരണ സമ്പര്‍ക്കത്തില്‍ വിവിധ ക്ഷേത്ര സംഘടനാപ്രവര്‍ത്തകര്‍ അടക്കം അണിനിരന്നു. ജില്ലാ സംസ്ഥാന നേതാക്കള്‍ പ്രചാരണ സമ്പര്‍ക്കത്തില്‍ അണിനിരന്നു. നിയോജകമണ്ഡലം അദ്ധ്യക്ഷന്മാര് മണ്ഡലങ്ങളില്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കും. പഞ്ചായത്ത് കമ്മറ്റികളും ബിജെപി ജനപ്രതിനിധികളും പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. സാധാരണക്കാരടക്കമുള്ള പുത്തന്‍ വായനക്കാര്‍ ജന്മഭൂമിക്ക് കരുത്താകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: