കൊച്ചി: കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ സഹോദരനും പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് ഇന്‍ഡസ്ട്രീസ് എംഡി വിനയകുമാറിനെ പണം വെച്ച് ചീട്ട് കളിച്ച് പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി വ്യവസായ മന്ത്രി പി രാജീവ്. ഇക്കാര്യം വകുപ്പ് തലത്തില്‍ പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു.
ഇന്നലെ ട്രിവാന്‍ഡ്രം ക്ലബില്‍ വിനയകുമാറിന്റെ പേരിലെടുത്ത മുറിയിലായിരുന്നു ചീട്ടുകളി. മുറിയില്‍ നിന്നും അഞ്ചരലക്ഷത്തിലധികം രൂപയും പിടിച്ചെടുത്തു. കേസില്‍ 9 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അഷ്റഫ്, സീതാറാം, സിബി ആന്റണി, മനോജ്, വിനോദ്, അമല്‍, ശങ്കര്‍, ശിയാസ്, വിനയകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.
ചീട്ടുകളിക്കേസില്‍ പൊലീസ് പൊക്കിയപ്പോള്‍ പൊലീസ് രേഖകളില്‍ വിനയകുമാര്‍ അച്ഛന്റെ പേര് മാറ്റിപ്പറഞ്ഞു രക്ഷപ്പെടാനും ശ്രമം.
അതേസമയം മലബാര്‍ കാന്‍സര്‍ സെന്ററിന്റെ പി ആര് ഒ ആയിരിക്കെയാണ് 2006ല്‍ കോടിയേരി ആഭ്യന്തര മന്ത്രിയായിരുന്ന കാലയളവില്‍ ഇയാള്‍ സംസ്ഥാന സര്‍വ്വീസില്‍ സ്ഥിര നിയമനം നേടുകയായിരുന്നു. പിന്നീടാണ് യുഡിഎഫ് ഭരണകാലത്ത് അന്നത്തെ വ്യവസായ മന്ത്രിയായിരുന്ന പി കെ കുഞ്ഞാലിക്കുട്ടിയാണ് ഇയാളെ പൊതുമേഖലാ സ്ഥാപനത്തിന്റെ എം ഡിയായി നിയമിക്കപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: