ന്യൂദല്‍ഹി: ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരര്‍ കേരളത്തില്‍ സ്ഫോടനത്തിന് പദ്ധതിയിട്ടിരുന്നു. ശബരിമല ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സ്ഫോടനം നടത്താനുള്ള മുന്‍ ഒരുക്കമാണ് നടത്തിയത്.. ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ)പിടിയിലായ മൂന്ന് ഭീകരരെ ചോദ്യം ചെയ്തപ്പോളാണ് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചത്. അവര്‍ കേരളത്തില്‍ എത്തിയിരുന്നുവെന്ന് ഡല്‍ഹി പൊലീസ് സ്പെഷല്‍ സെല്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ശബരിമല വനമേഖലകളില്‍ താമസിക്കുകയും ഐഎസ് പതാക സ്ഥാപിച്ച് ഫോട്ടോയെടുക്കുകയും ചെയ്തിരുന്നു. ഈ ചിത്രങ്ങള്‍ സ്പെഷല്‍ സെല്ലിന് ലഭിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ വിവിധയിടങ്ങളില്‍ സ്ഫോടനത്തിന് പദ്ധതിയിട്ടതായും പൊലീസ് വ്യക്തമാക്കി.
മുഹമ്മദ് ഷാനവാസ്, മുഹമ്മദ് റിസ്വാന് അഷ്റഫ്, അര്‍ഷാദ് വാര്‍സി എന്നിവരെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എന്‍ഐഎ പിടികൂടിയത്. മൂന്നുപേരും എന്‍ജിനീയറിങ് ബിരുദധാരികളാണ്. ജയ്പൂരില്‍ നിന്ന് പിടികൂടിയ ഷാഫി ഉസമ എന്നറിയപ്പെടുന്ന മുഹമ്മദ് ഷാനവാസ് എന്‍ ഐ എയുടെ മോസ്റ്റ് വാണ്ടട് പട്ടികയില്‍ പട്ട ആളാണ്. ഇയാളെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് 3 ലക്ഷം രൂപ എന്‍ഐഎ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. മുഹമ്മദ് റിസ്വാന് അഷ്റഫ്, അര്‍ഷാദ് വാര്‍സി എന്നിവരെ യഥാക്രമം ലഖ്നൗ, മൊറാദാബാദ് എന്നിവിടങ്ങളില്‍ നി്ന്നും പിടിച്ചു.
സ്ഫോടകവസ്തുക്കള്‍ നിര്‍മിക്കാനുള്ള കണ്ടെയ്നറുകളും പൈപ്പുകളും ഉള്‍പ്പെടെ ഒട്ടേറെ സാധനങ്ങള്‍ ഇവര്‍ ശേഖരിച്ചിരുന്നു. സ്ഫോടനത്തിന്റെ ശക്തി പരിശോധിക്കാനും അതിന്റെ തീവ്രത വര്‍ദ്ധിപ്പിക്കാനും മാര്‍ഗനിര്‍ദേശം തേടി മറ്റ് ഭീകര സംഘടനകളുമായി ഇന്റര്‍നെറ്റ് വഴി ബന്ധപ്പെടുകയായിരുന്നു. വിദേശത്തുനിന്നു ലഭിക്കുന്ന നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് ഡല്‍ഹിയിലെ സ്പെഷ്യല്‍ പോലീസ് കമ്മീഷണര്‍ എച്ച്ജിഎസ് ധലിവാള്‍ അറിയിച്ചു. സര്‍ക്കാരിനെതിരെ യുദ്ധം നടത്തി സമാധാനവും ഐക്യവും തകര്‍ത്ത് രാജ്യത്ത് ഇസ്ലാമിക് സ്റ്റേറ്റ് സ്ഥാപിക്കാനായിരുന്നു ഭീകരരുടെ ലക്ഷ്യമെന്നു ധലിവാള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: