തൃശൂര്‍: നാളെ നടക്കുന്ന സംസ്ഥാനതല വന്യജീവി വാരഘോഷത്തോടനുബന്ധിച്ച് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മൃഗങ്ങളെയും പക്ഷികളെയും കൊണ്ടു വരുന്നതിന്റെ അവസാന ഘട്ട അവലോകന യോഗം റവന്യൂ വകുപ്പ് മന്ത്രി കെ രാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു.
വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി തൃശൂര്‍ മൃഗശാലയില്‍ നിന്നും ദേശീയ പക്ഷിയായ മയിലിനെ മന്ത്രി ചിഞ്ചുറാണി മന്ത്രി കെ രാജന് കൈമാറ്റം ചെയ്ത് സുവോളജിക്കല്‍ പാര്‍ക്കിലേക്ക് എത്തിക്കുന്നതോട് കൂടി ഈ പരിപാടിക്ക് തുടക്കമാകും. 48 ഇനങ്ങളിലായി 117 പക്ഷികള്‍, 279 സസ്തനികള്‍, 43 ഉരഗ വര്‍ഗ്ഗജീവികള്‍ എന്നിങ്ങനെ 479 പക്ഷി മൃഗാദികളെയാണ് പുത്തൂരിലേക്ക് എത്തിക്കുക.
പുത്തൂര്‍ സെന്റര്‍ വികസന പ്രവര്‍ത്തിയുടെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി ഭരണാനുമതി ലഭിച്ചതിന്റെ ഗസറ്റ് വിജ്ഞാപനം പകര്‍പ്പ് മന്ത്രി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: