മുംബൈ: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനായി തന്റെ പോസ്റ്ററുകളോ ബാനറുകളോ പതിക്കില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഇലക്ഷന് ഒരു തരത്തിലും വോട്ടര്‍മാരെ സ്വാധീനിക്കില്ല. ജനങ്ങള്‍ വികസനവും എന്റെ പ്രവര്‍ത്തനവും കണ്ടു വോട്ടു ചെയ്യട്ടെയെന്നും അദേഹം വ്യക്തമാക്കി.
എനിക്ക് വോട്ടു ചെയ്യാന്‍ താത്പര്യനുളഅളര് എനിക്കു തന്നെ വോട്ട് ചെയ്യും, അല്ലത്തവര്‍ സ്വഭാവികമായി ചെയ്യില്ലെന്നും അദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ വാഷിമില്‍ മൂന്നു ദേശീയപാതകള്‍ ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു നിതിന്‍ ഗഡ്കരി.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് ബാനറുകളും പോസ്റ്ററുകളും സ്ഥാപിക്കില്ലെന്ന് ഞാന്‍ തീരുമാനിച്ചു. ആളുകള്‍ക്ക് ചായ പോലും നല്‍കില്ല, വോട്ട് ചെയ്യേണ്ടവര്‍ വോട്ട് ചെയ്യും, അല്ലാത്തവര്‍ വോട്ട് ചെയ്യില്ല. ഞാന്‍ കൈക്കൂലി സ്വീകരിക്കാറില്ല മറ്റുള്ളവരെ വാങ്ങാന്‍ അനുവദിക്കുകയുമില്ല. എന്നാല്‍ സത്യസന്ധമായി നിങ്ങളെ സേവിക്കാനാകുമെന്ന വിശ്വാസം എനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Maharashtra | "For this Lok Sabha election I have decided that no banners or posters will be put up neither tea will be offered to people. Those who have to vote will vote and those who do not will not…Neither will I take bribe nor will I allow anyone," says Union Minister… pic.twitter.com/vFSV2KWugt
— ANI (@ANI) September 29, 2023
വോട്ടര്‍മാര്‍ ബുദ്ധിയുള്ളവരാണ് അവര്‍ക്ക് അനുയോജ്യരെന്ന് തോന്നുന്നവര്‍ക്കെ അവര്‍ വോട്ടു ചെയ്യൂ. അതുകൊണ്ട് ഇത്തരം തിരഞ്ഞെടുപ്പ് തന്ത്രങ്ങളില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും ഒരു തവണ പരീക്ഷിച്ച് പരാജയപ്പെട്ടതാണെന്നും അദേഹം കഴിഞ്ഞ തവണയും സൂചിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: