വാഷിങ്ടണ്‍: കഴിഞ്ഞ ഒരു വര്‍ഷം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലായിരുന്ന (ഐഎസ്എസ്) ബഹിരാകാശ സഞ്ചാരികളുമായി സോയൂസ് പേടകം ഭൂമിയില്‍ തിരിച്ചെത്തി. തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ദിവസം (371 ദിവസം) ബഹിരാകാശ നിലയത്തില്‍ താമസിച്ച അമേരിക്കന്‍ പൗരനെന്ന റിക്കാര്‍ഡ് സ്വന്തമാക്കിയ നാസ യാത്രികന് ഫ്രാങ്ക് റുബിയോ, റഷ്യന്‍ ബഹിരാകാശ സഞ്ചാരികളായ സെര്‍ജി പ്രോകോപ്യേവ്, ഡിമിത്രി പെറ്റലിന് എന്നിവരാണ് മടങ്ങിയെത്തിയത്. കസാഖിസ്ഥാനിലെ ഡിസെസ്കസ്ഗാന്‍ പട്ടണത്തിന് സമീപമാണ് സോയൂസ് എംഎസ് 23 കാപ്സ്യൂള്‍ ഭൂമിയില്‍ പതിച്ചത്.
2022 സെപ്തംബര്‍ 21 നാണ് റുബിയോയും സംഘവും ബഹിരാകാശ നിലയത്തിലെത്തിയത്. ആറുമാസത്തേക്കായിരുന്നു ദൗത്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍ തിരിച്ചെത്താനുള്ള പേടകത്തിന്റെ കൂളന്റ് ലീക്കായതിനെ തുടര്‍ന്ന് യാത്ര മുടങ്ങി. ഒരു വര്‍ഷത്തിനിടെ റുബിയോ ആറായിരത്തോളം തവണ ഭൂമിയെ വലംവച്ചു. ആകെ സഞ്ചരിച്ചത് 25 കോടിയിലധികം കിലോമീറ്ററും.
ദീര്‍ഘകാല ബഹിരാകാശ വാസം മനുഷ്യശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങള്‍ എന്തെല്ലാമെന്ന്, റുബിയോയിലൂടെ പഠിക്കാനൊരുങ്ങുകയാണ് നാസ. ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ കാലം താമസിച്ചതിനുള്ള റിക്കാര്‍ഡ് റഷ്യക്കാരനാണ്. റഷ്യയുടെ ബഹിരാകാശ നിലയമായ മിറിലില് ബഹിരാകാശ യാത്രികനായ വലേറി പൊല്യക്കോവ് 437 ദിവസമാണ് താമസിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: