ന്യൂഡല്‍ഹി: പോക്സോ നിയമ പ്രകാരം ലൈംഗികബന്ധത്തിനുള്ള പ്രായപരിധി പതിനെട്ടില്‍ നിന്ന് കുറയ്ക്കേണ്ടതില്ലെന്ന് കേന്ദ്ര നിയമ കമ്മീഷന്റെ ശുപാര്‍ശ.
ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായം 16 ആക്കി കുറക്കുന്നത് ശൈശവിവാഹം, കുട്ടികടത്തും തടയാനുള്ള നീക്കങ്ങള്‍ എന്നീ വിഷയങ്ങളില്‍ തിരിച്ചടിയാകും. നിയമത്തില്‍ ഭേദഗതി വരുത്തുന്നതിലൂടെ ക്രിമിനല്‍ ഉദ്ദേശത്തോടെയുള്ള കുറ്റകൃത്യങ്ങളെ കണ്ടെത്താന്‍ പ്രയാസമാകുമെന്നും കമ്മീഷന് അറിയിച്ചു.
16 വയസിനും 18 വയസിനുമിടയിലുള്ള കേസുകളില്‍ കേസിന്റെ സ്വഭാവമനുസരിച്ച കോടതിക്ക് വിവേചനപരമായി തീരുമാനം എടുക്കാമെന്നും നിയമ കമ്മീഷന് ശുപാര്‍ശ ചെയ്തു. കൗമാരക്കാര്‍ക്കിടയിലെ ലൈംഗിക ബന്ധം പോക്സോ നിയമ പ്രകാരം ക്രിമിനല്‍ കുറ്റമാക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുവെന്നും കേന്ദ്ര നിയമ കമ്മീഷന് തങ്ങളുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ക്രൂരമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ ജുവനൈല്‍ ആക്ടിലലും മുതിര്‍ന്നവരായി കണക്കാക്കണമെന്നും നിയമ കമീഷന് പങ്കുവെച്ച ശുപാര്‍ശയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: