കണ്ണൂർ: ഗണപതി ഭഗവാനെ അവഹേളിച്ച് പ്രസ്താവന നടത്തിയ സ്പീക്കര്‍ ഷംസീറിനെതിരെ ഒറ്റയാള്‍ പ്രതിഷേധവുമായി യുവാവ്. സഹകരണ ബാങ്ക് ഓഫീസ് ഉദ്ഘാടനത്തിനെത്തിയ സ്പീക്കർക്ക് മുൻപിലേക്ക് ഗണപതി മിത്തല്ല എന്ന് ഉറക്കെ വിളിച്ച് പറഞ്ഞ് യുവാവ് എത്തുകയായിരുന്നു.
കിളിയന്തറ സർവ്വീസ് സഹകരണ ബാങ്ക് ആനപ്പന്തിക്കവല പ്രഭാത-സയാഹ്ന ശാഖയുടെ പുതിയ ഓഫീസ് ഉദ്ഘാടനവും കിളിയന്തറ- നിരങ്ങൻ ചിറ്റയിൽ ആരംഭിക്കുന്ന റബ്ബർ പാൽ സംഭരണ ഗ്രേഡ് ഷീറ്റ് നിർമ്മാണ യൂണിറ്റിന്റെ ശില സ്ഥാപനവും നിർവഹിക്കാനെത്തിയതായിരുന്നു സ്പീക്കർ എഎൻ ഷംസീർ. സ്പീക്കർ വിളക്ക് തെളിക്കുന്നതിനിടെ ഗണപതി മിത്തല്ലെന്ന് പറഞ്ഞ് കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതിഷേധം. സംഭവത്തിന് പിന്നാലെ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ഗണപതിയും പുഷ്പക വിമാനവുമല്ല ശാസ്ത്രം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാലഘട്ടത്തിൽ ഇതൊക്കെ വെറും മിത്തുകളാണെന്നുമായിരുന്നു സ്പീക്കറുടെ പ്രസ്താവന. അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നതാണ് ഹൈന്ദവ പുരാണങ്ങളിലെ സംഭവങ്ങളെന്നും സ്പീക്കർ പറഞ്ഞിരുന്നു. ഇസ്ലാം ഗ്രന്ഥം പുരോഗമനകാഴ്ചപ്പാട് മുന്നോട്ട് വെയ്ക്കുന്ന ഗ്രന്ഥമാണെന്നതുള്പ്പെടെ ഇസ്ലാമിനെ പല രീതിയിലും പുകഴ്ത്തിപ്പറയുന്ന ഷംസീറിന്റെ പഴയ കാല വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് കൂടുതല്‍ പ്രതിഷേധം ഉയര്‍ന്നുവന്നത്. സ്ത്രീകള്‍ക്ക് പരിരക്ഷ നല്കുന്ന മതമാണ് ഇസ്ലാമെന്ന് പറഞ്ഞ ഷംസീറിനെതിരെ മതം നല്‍കേണ്ടത് പരിരക്ഷയല്ല, തുല്ല്യതയാണ് സ്ത്രീകള്‍ക്ക് നല്‍കേണ്ടതെന്ന ഒരു മാധ്യമപ്രവര്‍ത്തകയുടെ പ്രതികരണത്തോട് ഉത്തരം മുട്ടുന്ന ഷംസീറിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. ഹൈന്ദവരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയ സ്പീക്കറിനെതിരെ സംസ്ഥാന വ്യാപകമായ പ്രതിഷേധമായിരുന്നു അലയടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: