ഹയര്‍ സെക്കന്ററി, നോണ്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി അധ്യാപക നിയമനത്തിനുള്ള യോഗ്യതാനിര്‍ണയ പരീക്ഷയായ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന് (സെറ്റ് ജനുവരി 2024) അപേക്ഷിക്കാം. പരീക്ഷാ ചുമതല എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിക്കാണ്. ശാസ്ത്ര, മാനവിക, ഭാഷാ വിഷയങ്ങള്‍ ഉള്‍പ്പെടെ 31 വിഷയങ്ങളിലാണ് പരീക്ഷ. ‘സെറ്റ്’ വിജ്ഞാപനവും വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും www.lbscentre.kerala.gov.in ല്‍ ലഭ്യമാണ്. പരീക്ഷാ ഫീസ് 1000 രൂപ. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 500 രൂപ മതിയാകും. ഒക്ടോബര്‍ 25 വൈകുന്നേരം 5 മണിവരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ പ്രോസ്പെക്ടസിലുണ്ട്.
ബന്ധപ്പെട്ട വിഷയത്തില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാതെ മാസ്റ്റേഴ്സ് ബിരുദവും ബിഎഡും ആണ് അടിസ്ഥാന യോഗ്യത. കോമേഴ്സ്, ഫ്രഞ്ച്, ജര്‍മ്മന്‍, ജിയോളജി, ഹോം സയന്‍സ്, ജേണലിസം, ലാറ്റിന്‍, മ്യൂസിക്, ഫിലോസഫി, സൈക്കോളജി, റഷ്യന്‍, സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്സ്, സിറിയക് വിഷയങ്ങളില്‍ പിജിയുള്ളവര്‍ക്ക് ബിഎഡ് വേണമെന്നില്ല. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും യോഗ്യതാപരീക്ഷയില്‍ 5% മാര്‍ക്കിളവുണ്ട്.
പിജി ബിരുദം നേടി ബിഎഡ് അവസാനവര്‍ഷം പഠിക്കുന്നവര്‍ക്കും ബിഎഡ് ബിരുദം കഴിഞ്ഞ് അവസാനവര്‍ഷ പിജി കോഴ്സില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. നിശ്ചിത യോഗ്യത സെറ്റ് പരീക്ഷാഫലം പ്രഖ്യാപിക്കുന്ന തീയതി മുതല്‍ ഒരുവര്‍ഷത്തിനുള്ളില്‍ നേടിയിരിക്കണം. അല്ലാത്തപക്ഷം സെറ്റ് പരീക്ഷ പാസായതായി പരിഗണിക്കില്ല.
സെറ്റ് പരീക്ഷാ തീയതിയും സമയക്രമവും സെന്ററും പിന്നീട് അറിയിക്കും. പരീക്ഷയുടെ വിശദാംശങ്ങള്‍ പ്രോസ്പെക്ടസിലുണ്ട്. സെറ്റ് യോഗ്യത നേടുന്നതിന് കാറ്റഗറി തലത്തില്‍ പേപ്പര്‍ ഒന്നിനും രണ്ടിനും മൊത്തമായും കരസ്ഥമാക്കേണ്ട മാര്‍ക്കിന്റെ ശതമാനം ഇപ്രകാരമാണ്- ജനറല്‍ 40, 40, 48, ഒബിസി നോണ്‍ ക്രീമിലെയര്‍- 35, 35, 45, ഭിന്നശേഷിക്കാര്‍/പട്ടികജാതി/വര്‍ഗ്ഗം- 35, 35, 40. സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സെറ്റിന് പരീക്ഷാകേന്ദ്രങ്ങളുണ്ടാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: