ഓട്സ് എന്നാല്‍ ശരീരഭാരം കുറയ്ക്കാനുള്ള ആഹാരമെന്നാണ് പൊതുവെ എല്ലാവരുടെയും ധാരണ. എന്നാല്‍ എല്ലാ പ്രായക്കാര്‍ക്കും കഴിക്കാവുന്ന ആരോഗ്യകരമായ ഭക്ഷണമാണ് ഓട്സ്. പ്രഭാത ഭക്ഷണമായി കഴിക്കാനാണ് ഓട്സ് ഏറ്റവും നല്ലത്.
ഓട്സില്‍ വലിയ അളവില്‍ ബീറ്റ-ഗ്ലൂക്കന് അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഉയര്‍ന്ന കൊളസ്ട്രോള്‍ ഇല്ലാതാക്കാന്‍ ഏറെ പ്രധാനമാണ് ഓട്സ്. പ്രമേഹരോഗികള്‍ കഴിക്കുന്ന ഗോതമ്പിനേക്കാളും ആരോഗ്യഗുണങ്ങളുള്ളതാണ് ഓട്സ്. ഗോതമ്പിലുള്ള കാത്സ്യം, പ്രോട്ടീന്‍, ഇരുമ്പ്, സിങ്ക് എന്നിവയോക്കാളും പോഷകങ്ങളാണ് ഇതില്‍ അടങ്ങിയിട്ടുള്ളത്. ശീലമാക്കുന്നത് വഴി ഇന്‍സുലിന്‍ സംവേദനക്ഷമത വര്‍ദ്ധിപ്പിച്ച് ഭക്ഷണത്തിന് ശേഷം രക്തത്തിലെ ഇന്‍സുലിന്റെയും പഞ്ചസാരയുടെയും അളവ് കൂട്ടുന്നത് കുറയ്ക്കാനും ഇതിനാകും. മുടികൊളിച്ചില് പോലുള്ള പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്കും മികച്ച ഓപ്ഷനാണ് ഓട്സ്.
നിരവധി ആരോഗ്യഗുണങ്ങളുണ്ടെങ്കിലും പലര്‍ക്കും കഴിക്കാനേറെ മടിയുള്ള ഭക്ഷണമാണ് ഓട്സ്. വെള്ളത്തില്‍ തിളപ്പിച്ചെടുത്ത് കഴിക്കാന്‍ താത്പര്യമില്ലാത്തവര്‍ക്ക് പുതിയ വഴികളും പരീക്ഷിക്കാവുന്നതാണ്. അതിലൊന്നാണ് ഓട്സ് മില്‍ക്ക്. വെള്ളത്തിന് പകരം പാല് ചേര്‍ത്ത് ഓട്സ് കഴിക്കാവുന്നതാണ്. അടുത്തത് ഓട്സ് ദോശയാണ്. ഓട്സ് മിക്സിയില്‍ പൊടിച്ചെടുത്ത് അതിലേക്ക് ഗോതമ്പ് പൊടി ചേര്‍ത്ത് ദോശമാവിന്റെ പരുവത്തില്‍ ആക്കിയെടുത്ത് ചുട്ടെടുക്കാവുന്നതാണ്. ഓട്സ് കഴിക്കാന്‍ മടിയുള്ളവര്‍ക്കുള്ള മികച്ച ഓപ്ഷനാണിത്. പൊടിച്ചെടുത്ത ഓട്സില്‍ മുട്ടയും പച്ചക്കറികളും ചേര്‍ത്ത് ഓട്സ് ഓംലെറ്റും തയ്യാറാക്കാവുന്നതാണ്. ഓട്സ് പൊടി ഉപയോഗിച്ച് പുട്ട്, ഉപ്പുമാവ്, ഇഡ്ഡലി എന്നിവയും തയ്യാറാക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: