കൊച്ചി: താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെയാണ് 28 ഹെര്‍ണിയ കേസുകള്‍ ചെയ്തത്. സീനിയര്‍ കണ്‍സല്‍ട്ടന്റ് സര്ജന് ഡോ. സജി മാത്യൂ, അനസ്തേഷ്യ വിഭാഗം ഡോക്ടര്‍മാരായ മധു, സൂസന്, രേണു, ഡോ ഷേര്‍ളി എന്നിവര്‍ അടങ്ങുന്ന ടീമാണ് സര്‍ജറിക്ക് നേതൃത്വം
നല്‍കിയത്. ശസ്ത്രക്രിയകളില്‍ താക്കോല്‍ദ്വാര ശസ്ത്രക്രിയക്കാണ് ഇക്കാലത്ത് വലിയ പ്രാധാന്യമുള്ളത്. ലഘുവായ സര്‍ജിക്കല്‍ ഇന്സിഷന് മതിയാകും. അണുബാധ സാധ്യത കുറയും , വീണ്ടും ഹെര്‍ണിയ ഉണ്ടാകാന്‍ സാധ്യത വിരളമാണ്. ആശുപത്രി വാസം കുറവാണെന്നുള്ളതും, കോംപ്ലിക്കേഷന്‍സ് ഇല്ലായെന്നുള്ളതും താക്കോല്‍ദ്വാര ശസ്ത്രക്രിയയുടെ പ്രത്യേകതയാണ്.
എറണാകുളത്തേയും സമീപപ്രദേശങ്ങളിലുള്ള രോഗികളില്‍ നിന്നാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്. ഈ കാലഘട്ടത്തില്‍ ഹെര്‍ണിയ കേസുകള്‍ വളരെ വ്യാപകമായി കണ്ടെത്തുന്ന സാഹചര്യത്തിലും, കോവിഡാനന്തര കാലഘട്ടമായതിനാലുമാണ് ഇത്തരത്തില്‍ ലാപ്രോസ്കോപ്പിക് ഹെര്‍ണിയ റിപ്പയര്‍ ക്യാമ്പ് അടിസ്ഥാനത്തില്‍ നടത്തിയത്.
സംസ്ഥാനത്ത് സര്‍ക്കാര്‍മേഖലയില്‍ താക്കോല്‍ദ്വാര ശസ്ത്രക്രിയ വ്യാപകമായി നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനമാണ് എറണാകുളം ജനറല്‍ ആശുപത്രി. പ്രതിമാസം എണ്ണൂറോളം സര്‍ജറികള്‍ വിവിധ വിഭാഗങ്ങളായി നടക്കുന്നു. ഇതില്‍ പത്ത് ശതമാനവും ലാപ്രോസ്കോപ്പിക് സര്‍ജറിയാണ്.
സര്‍ജറി വിഭാഗം തലവനായ ഡോ. സജി മാത്യു നാളിതുവരെ 6250 ശാസ്ത്രക്രിയകളാണ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 2100 എണ്ണം ലാപ്രോസ്കോപ്പിക് സര്‍ജറികളാണ് ആണ്. കൂടാതെ വേറെയും ക്യാന്‍സര്‍ അനുബന്ധസര്ജറികളുമാണ്. ഡോ.സജി മാത്യുവിനേയും സര്‍ജറി വിഭാഗത്തേയും, ഒപ്പം അനസ്തേഷ്യ വിഭാഗത്തേയും ആശുപത്രി സൂപ്രണ്ട് ഡോ. ഷാഹിര്‍ഷാ ആര് അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: