കോട്ടയം: ജൂനിയര്‍ ഡോക്ടര്‍മാരുടെ 24 മണിക്കൂര്‍ സൂചനാപണിമുടക്ക് നാളെ. സ്റ്റൈപ്പന്‍ഡ് വര്‍ധനയും ജോലി സുരക്ഷിതത്വവും ഉള്‍പ്പെടെ സര്‍ക്കാര്‍ നല്കിയ വാഗ്ദാനങ്ങള്‍ ലംഘിച്ചതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച രാവിലെ 8 മുതല്‍ ശനി രാവിലെ 8 വരെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ പിജി ഡോക്ടര്‍മാര്‍ സൂചനാ പണിമുടക്ക് നടത്തുമെന്ന് ആരോഗ്യ സര്‍വകലാശാലാ യൂണിയന് കൗണ്‍സിലര്‍ ഡോ. അനന്ദു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഡോ. വന്ദനയുടെ കൊലപാതകത്തെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ പ്രതിനിധികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു. എല്ലാ വര്‍ഷവും നാല് ശതമാനം സ്റ്റൈപ്പന്‍ഡ് വര്‍ധന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീര്‍പ്പാക്കിയതാണ്. 2019 മുതല്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം നടത്തിയതാണ്. കൊവിഡ് സമയത്ത് സേവനം ചെയ്തതിന്റെ പേരില്‍ നല്‍കാമെന്ന് പറഞ്ഞ ആനുകൂല്യങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല.
അത്യാഹിതം, ഐസിയു, ഗൈനക്കോളജി എന്നീ വിഭാഗങ്ങളെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ ഒക്ടോബറില്‍ അനിശ്ചിതകാലസമരം ആരംഭിക്കുമെന്നും ഡോ. അനന്ദു പറഞ്ഞു. പിജി അസോസിയേഷന് പ്രസിഡന്റ് ഡോ.അഫ്സാന, വൈസ് പ്രസിഡന്റ് ഡോ. ആദര്‍ശ്, ഹൗസ് സര്‍ജന്‍സ് അസോസിയേഷന് പ്രസിഡന്റ് ഡോ. അനന്ദു ഓമനക്കുട്ടന് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: