തിരുവനന്തപുരം: കണ്ടല സര്‍വീസ് സഹകരണ ബാങ്കിലും ബിനാമി പേരില്‍ നിക്ഷേപകരുടെ പണം തട്ടിയെടുത്തു. ബാങ്കിന്റെ മുന്‍ പ്രസിഡന്റ് സിപിഐ നേതാവ് എന്‍. ഭാസുരാംഗനാണ് കോടികള്‍ തട്ടിയെടുത്തത്. 34.43 കോടി രൂപ ഇത്തരത്തില്‍ തട്ടിയെടുത്തെന്നാണ് സഹകരണ രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്.
ഭാസുരാംഗന്റെ കുടംബാംഗങ്ങളുടെ പേരിലെല്ലാം ബാങ്കില്‍ നിന്നും ബിനാമി വായ്പ എടുത്തിട്ടുണ്ട്. ബന്ധുക്കളുടെ നിക്ഷേപങ്ങള്‍ക്ക് ഇരട്ടി പലിശയും നല്കി. സഹകരണ ഇന്‍സ്പെക്ടര്‍മാരുടെ ഓഡിറ്റില്‍ നിന്നു ഇക്കാര്യം മറച്ചുവയ്ക്കുകയും ചെയ്തു. വായ്പ കൊടുത്തതിലും തിരിമറി നടത്തി കണക്കുകളില്‍ വ്യത്യാസം വരുത്തി. വായ്പ വേണ്ടതിനേക്കാള്‍ തുക അനുവദിച്ചതിനു ശേഷം ആവശ്യപ്പെട്ടത് കഴിച്ച് ബാക്കി ഭാസുരാംഗന് തട്ടിയെടുക്കുകയായിരുന്നു.
173 കോടി രൂപയുടെ നിക്ഷേപം മടക്കി നല്കാനുള്ളപ്പോള് പിരിഞ്ഞു കിട്ടാനുള്ള വായ്പ 69 കോടി രൂപ മാത്രം. ബാങ്ക് കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും അറ്റകുറ്റ പണികള്‍ക്കുമായി 15 ലക്ഷം മാറ്റി. എന്നാല്‍ പണികള്‍ എങ്ങും നടത്തിയിട്ടില്ലെന്നും കണ്ടെത്തി. സി ക്ലാസില്‍ പ്രവര്‍ത്തിക്കേണ്ട ബാങ്കിനെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് എ ക്ലാസിലേക്ക് മാറ്റി. ഇതിലൂടെ തസ്തിക കൂടുതല്‍ സൃഷ്ടിച്ച് ലക്ഷങ്ങള്‍ വാങ്ങി നിയമനം നടത്തി.
മില്‍മ തിരുവനന്തപുരം മേഖലാ ഭരണ സമിതി അംഗം കൂടിയാണ് ഭാസുരാംഗന്. കണ്ടല സഹകരണ ആശുപത്രിയുടെ പേരിലും വെള്ളൂര്‍ക്കോണം ക്ഷീര സഹകരണ സംഘത്തിലും കോടികളുടെ തിരിമറി ഭാസുരാംഗന് നടത്തിയെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: