തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗണ്‍സിലില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം . സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും മുഖം വികൃതമാണെന്നും കേരളീയം കൊണ്ട് കാര്യമില്ലെന്നും അഭിപ്രായമുയര്‍ന്നു. രണ്ടര വര്‍ഷം സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും മണ്ഡലം സദസിന് പോയിട്ട് കാര്യമില്ലെന്നും വിമര്‍ശനമുണ്ടായി.
റവന്യു ,കൃഷി വകുപ്പ് മന്ത്രിമാര്‍ക്കെതിരെയും വിമര്‍ശനമുണ്ടായി.രണ്ട് മന്ത്രിമാരും ഒരിക്കലും സ്ഥലത്തുണ്ടാകില്ല. മന്ത്രിമാര്‍ തോന്നുംപോലെ പ്രവര്‍ത്തിക്കുകയാണെന്ന് മാങ്കോട് രാധാകൃഷ്ണന് വിമര്‍ശിച്ചു.
മുഖ്യമന്ത്രിക്ക് ലാളിത്യമില്ല. സര്‍ക്കാരിനെ ഭൂമി- ക്വാറി മാഫിയയാണ് നിയന്ത്രിക്കുന്നത് . കോര്‍പ്പറേറ്റ് സംഘത്തിന്റെ പിടിയിലാണ് സര്‍ക്കാരെന്നും കുറ്റപ്പെടുത്തലുണ്ടായി മുഖ്യമന്ത്രിയും മന്ത്രിമാരും കാണേണ്ടത് പൗരപ്രമുഖരെയല്ല, മുന്നണിയെ ജയിപ്പിച്ച സാധാരണക്കാരെയാണെന്നും അഭിപ്രായമുയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: