തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. എട്ട് ബില്ലുകളാണ് ഗവര്‍ണറുടെ ഒപ്പു കാത്തിരിക്കുന്നതെന്നും മൂന്ന് ബില്ലുകള്‍ അയച്ചിട്ട് ഒരു വര്‍ഷവും 10 മാസവും ആയെന്നും അദ്ദേഹം പറഞ്ഞു. ഒരു വര്‍ഷത്തില്‍ അധികമായ മൂന്ന് ബില്ലുകളുണ്ട്. നിയമസഭയിലെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ബില്‍ പാസാക്കുന്നത്.
ബില്‍ ഒപ്പിടുന്നതില്‍ കാലതാമസമുണ്ടാക്കുന്നത് പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അന്തസത്തയ്ക്ക് നിരക്കാത്തതാണെന്ന് പറഞ്ഞ മുഖ്യമന്ത്രി വിശദീകരണം നല്‍കിയിട്ടും ഗവര്‍ണര്‍ ഒപ്പിട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി.
സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം അനിശ്ചിതത്വത്തിലാകുന്നു.സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ഇത് പ്രതികൂലമായി ബാധിക്കും. സര്‍ക്കാരിന് നിയമപരമായ മാര്‍ഗങ്ങള്‍ തേടാനേ കഴിയൂ.
സഹകരണ മേഖലയെ തകര്‍ക്കാനാണ് ചിലരുടെ ലക്ഷ്യം. കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലാണ് സഹകരണ മേഖല. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനെ അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കണ്ടത്. ഈ മേഖലയിലെ ക്രമക്കേടുകള്‍ തടയുന്നതിന് 50 വര്‍ഷം മുന്‍പുള്ള നിയമം നമ്മള് പരിഷ്കരിച്ചിട്ടുണ്ടെന്നും വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: