കൊച്ചി: നടന് പൃഥ്വിരാജ് സുകുമാരന്റെ ഭാര്യയും സിനിമാ നിര്‍മ്മാതാവുമായ സുപ്രിയ മേനോനെ വര്‍ഷങ്ങളായി സൈബര്‍ ബുള്ളിയിങ്ങ് നടത്തിയ സ്ത്രീയെ കണ്ടെത്തി. ഇവര്‍ നഴ്സായി ജോലി ചെയ്യുന്നവരും ഒരു അമ്മയും ആണെന്ന് സുപ്രിയ പറഞ്ഞു.
വര്‍ഷങ്ങളായി സുപ്രിയ മേനോന്റെ അച്ഛന് ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ അവര്‍ അപമാനിക്കുകയായിരുന്നു. വര്‍ഷങ്ങളായി ഒരു സ്ത്രീ തന്നെ സൈബര്‍ ലോകത്ത് നിരന്തരം അപാനിക്കുന്നതായി കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് സുപ്രിയ മേനോന് വെളിപ്പെടുത്തിയത്.
“മരിച്ചുപോയ അച്ഛനെതിരെ വരെ മോശം കമന്റുകള്‍ വന്നിരുന്നുവെന്നും അത് തന്നെ വളരെയേറെ വേദനിപ്പിച്ചു”- സുപ്രിയ കുറിച്ചു. എന്നാല്‍ ഇവരെ കണ്ടെത്തിയ കാര്യം വൈകാതെ തന്നെ മറ്റൊരു ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ സുപ്രിയ മേനോന് അറിയിച്ചു.
കണ്ടുപിടിക്കപ്പെട്ടു എന്ന് മനസ്സിലായതോടെ അവര്‍ തന്റെ മോശം പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ നിന്നും പിന്‍വലിക്കാന്‍ തുടങ്ങിയെന്നും എന്നാല്‍ തന്റെ കൈയില്‍ മതിയായ രേഖകളും തെളിവുകളും ഉണ്ടെന്ന് സുപ്രിയ കുറിച്ചു. ഇവരെ പൊതു ഇടത്തില്‍ തുറന്നു കാട്ടണോ അതോ ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണോ എന്നും ഈ പോസ്റ്റില്‍ സുപ്രിയ വായനക്കാരോട് ചോദിക്കുന്നു. മികച്ച പ്രതികരണമാണ് വായനക്കാരില്‍ നിന്നും ലഭിക്കുന്നത്.
സുപ്രിയ മേനോന്റെ കുറിപ്പ് വായിക്കാം:
‘നിങ്ങള്‍ എപ്പോഴെങ്കിലും സൈബര്‍ ബുള്ളിയിങ് അനുഭവിച്ചിട്ടുണ്ടോ? എല്ലാ സമൂഹമാധ്യമങ്ങളിലും വ്യാജ ഐഡിയില്‍ നിന്നും പ്രത്യക്ഷപ്പെട്ട് എന്നെയും എനിക്ക് വേണ്ടപ്പെട്ടവരെയും മോശമാക്കിയിരുന്ന ഒരാളുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് ഷേഷം അതാരാണെന്ന് ഞാന്‍ കണ്ടെത്തിയിരിക്കുകയാണ്. അച്ഛനെ കുറിച്ച് മോശമായി കമന്റിട്ടതോടെയാണ് അവളെ ഞാന്‍ തിരിച്ചറിഞ്ഞത്. ഇതിലേറ്റവും തമാശ ആ സ്ത്രീ ഒരു നഴ്സും ഒരു കുഞ്ഞിന്റെ അമ്മയുമാണ്. അതുകൊണ്ട് ഞാന്‍ അവര്‍ക്കെതിരെ നിയമപരമായി നീങ്ങണോ? അതോ പൊതുവിടത്തില്‍ തുറന്നുകാട്ടണോ? നിങ്ങള്‍ പറയൂ’ .
പ്രതികരിക്കാൻ ഇവിടെ എഴുതുക: