വഡോദര: രാജ്യത്തെ ഏറ്റവും ദരിദ്രര്‍ക്ക് വീട്, പൈപ്പ് വെള്ളം, വൈദ്യുതി, വിദ്യാഭ്യാസം തുടങ്ങി എല്ലാ അടിസ്ഥാന സൗകര്യങ്ങളും ലഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ആദിവാസികളുടെ ഉന്നമനത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിജെപി ഭരണത്തിന് കീഴില്‍ ആദിവാസി വിഭാഗങ്ങള്‍ക്കുള്ള ബജറ്റ് വിഹിതം അഞ്ചിരട്ടിയായി വര്‍ധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗുജറാത്തിലെ ഛോട്ടാ ഉദേപൂരിലെ ബോഡേലിയില്‍ 5200 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനും തറക്കല്ലിടലിനും ശേഷം പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.’മിഷന് സ്കൂള്‍ ഓഫ് എക്സലന്‍സ്’ എന്ന പരിപാടിക്ക് കീഴില്‍ 4500 കോടിയിലധികം വരുന്ന അടിസ്ഥാന സൗകര്യ പദ്ധതികളും ഇതില്‍ ഉള്‍പ്പെടുന്നു.
ആദിവാസി മേഖലയിലെ യുവാക്കളുടെ വിദ്യാഭ്യാസത്തിനും നൈപുണ്യ വികസനത്തിനുമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിലാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല നിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്നതിനായി രാജ്യത്ത് 14,000 പിഎം ശ്രീ സ്കൂളുകള്‍ സ്ഥാപിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനായി ഗുജറാത്ത് സര്‍ക്കാരിന്റെ വിദ്യാ സമീക്ഷ കേന്ദ്രം ഉള്‍പ്പെടെയുള്ള വിവിധ സംരംഭങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. സംസ്ഥാനത്തെ ആദിവാസി മേഖലയില്‍ 25,000 പുതിയ ക്ലാസ് മുറികളും അഞ്ച് പുതിയ മെഡിക്കല്‍ കോളേജുകളും രണ്ട് സര്‍വകലാശാലകളും ബിജെപി സര്‍ക്കാര്‍ സ്ഥാപിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. മാറുന്ന കാലഘട്ടത്തില്‍ നൈപുണ്യ വികസനം ഒരു പ്രധാന ഭാഗമാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. താഴെ തട്ടില്‍ നൈപുണ്യ വികസന പാരമ്പര്യം ശക്തിപ്പെടുത്തുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ വിശ്വകര്‍മ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ കൈത്തൊഴിലാളികളും പദ്ധതി പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ഗുജറാത്തിലെ എല്ലാ ജില്ലകളിലും ബ്ലോക്കുകളിലും വിദ്യാ സമീക്ഷ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിലേക്ക് നയിക്കുന്ന ‘വിദ്യാ സമീക്ഷ കേന്ദ്ര 2.0’ പദ്ധതിയുടെ തറക്കല്ലിടലും മോദി നിര്‍വഹിച്ചു. പരിപാടിയില്‍, ദാഹോദിലെ ജലവിതരണ പദ്ധതിയും സംസ്ഥാനത്തുടനീളമുള്ള 7500 ഗ്രാമങ്ങളില്‍ വില്ലേജ് വൈഫൈ പദ്ധതിയും ഉള്‍പ്പെടെ വിവിധ വികസന പദ്ധതികള്‍ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു.
ചരിത്രപരമായ വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയ കേന്ദ്ര സര്‍ക്കാരിനെ അഭിനന്ദിക്കുന്നതിനായി സംസ്ഥാന ബിജെപി വഡോദരയില്‍ സംഘടിപ്പിക്കുന്ന നാരീ ശക്തി വന്ദന്‍-അഭിവാദന്‍ പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: