കൊച്ചി: ഭൂമി കുംഭകോണക്കേസിലെ ജാമ്യ വ്യവസ്ഥയിലെ എല്ലാ ഉപാധികളും ബാധകമാണെന്നു ഹൈക്കോടതി. വ്യവസ്ഥകളില്ലാതെ കാക്കനാട് മജിസ്ട്രേറ്റ് കോടതി ജാമ്യം നല്‍കിയത് തെറ്റാണെന്ന് കാണിച്ച് പരാതിക്കാരനായ ജോഷി വര്‍ഗീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ കര്‍ശനമായ ജാമ്യവ്യവസ്ഥകള്‍ കര്‍ദ്ദിനാള്‍ പാലിക്കണമെന്ന് കാണിച്ച് ഹൈക്കോടതി ഉത്തരവായി. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് ഹര്‍ജിയില്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രത്യേക ജാമ്യപത്രം വയ്ക്കേണ്ടതില്ലെങ്കിലും വ്യവസ്ഥകളോടെ പുതുക്കപ്പെട്ട മജിസ്ട്രേറ്റ് കോടതി ഉത്തരവ് വ്യവസ്ഥകളില്ലാതെ പുറപ്പെടുവിച്ച ആദ്യ ഉത്തരവിന്റെ തുടര്‍ച്ചയാണെന്നും അതിനാല്‍ പുതുക്കിയ ഉത്തരവിലെ വ്യവസ്ഥകളെല്ലാം പ്രതിയായ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി കര്‍ശനമായി പാലിക്കേണ്ടതാണെന്നും കോടതി പറഞ്ഞു. വ്യവസ്ഥകളുടെ ലംഘനമുണ്ടായാല്‍ പരാതിക്കാരന് വീണ്ടും ഹൈക്കോടതിയെ സമീപിക്കാമെന്നും ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: