ന്യൂദല്‍ഹി: രാജ്യ തലസ്ഥാനത്തെ ജംഗ്പുരയിലെ ജുവലറിയില്‍ വന്‍കവര്‍ച്ച. 25 കോടി രൂപയോളം വിലമതിപ്പുള്ള ആഭരണങ്ങളാണ് ഉംറാവു സിങ് ജുവലറിയില്‍ നിന്ന് കവര്‍ന്നത്. ഇന്നലെ ജുവലറിയ്ക്ക് അവധിയായിരുന്നു. ഇതു മനസ്സിലാക്കിയാകും സംഘം ഞായറാഴ്ച രാത്രി മുതല്‍ ചൊവ്വാഴ്ച പുലര്‍ച്ചെ വരെയുള്ള സമയത്തിനിടെ കവര്‍ച്ച നടത്തിയതെന്നാണ് പ്രാഥമിക വിവരം.
ഞായറാഴ്ച വൈകിട്ട് സ്ഥാപനം പൂട്ടിപ്പോയ ഉടമ ചൊവ്വാഴ്ച രാവിലെ എത്തി തുറന്നപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. ജുവലറിയിലെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമാക്കിയ ശേഷമാണ് മോഷണം നടത്തിയത്. സ്ട്രോങ് റൂമിന്റെ ഭിത്തിയില്‍ വലിയൊരു ദ്വാരമുണ്ടാക്കിയാണ് ഉള്ളില്‍ പ്രവേശിച്ചത്. നാല് നിലകളുള്ള കെട്ടിടത്തിന്റെ ടെറസിലൂടെയാണ് മോഷ്ടാക്കള്‍ ജൂവലറിയില്‍ കടന്നതെന്നാണ് പോലീസ് പറയുന്നത്.
दिल्ली में ज्वेलरी शोरूम में करोड़ो की चोरी
भोगल में उमराव ज्वेलर के यहां देर रात हुई चोरी। दीवार में छेद कर शोरूम में लॉकर तक पहुँचे चोर। निजामुद्दीन थाने की पुलिस मौके पर। शोरूम में लगे सीसीटीवी कैमरों को खंगाल रही है पुलिस @DCPSEastDelhi @CPDelhi @LtGovDelhi @DelhiPolice pic.twitter.com/3goQA20p8w— Rajan Sharma (Raj vats) (@journalistRajan) September 26, 2023
ഏറ്റവും താഴത്തെ നിലയിലുള്ള സ്ട്രോങ് റൂമിലാണ് ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്. ഇതുകൂടാതെ പുറത്ത് പ്രദര്‍ശിപ്പിച്ചിരുന്ന ആഭരണങ്ങളും കവര്‍ച്ചസംഘം കൊണ്ടുപോയി. സ്വര്‍ണ, വജ്രാഭരണങ്ങളാണ് കവര്‍ന്നത്. വെള്ളിയാഭരണങ്ങള്‍ കവര്‍ച്ചസംഘം ഉപേക്ഷിച്ചു. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: