ന്യൂദല്‍ഹി: കേരളത്തില്‍, ഇസ്ലാമിക ഭീകരര്‍ക്കായി രഹസ്യം ചോര്‍ത്തുന്ന കൂടുതല്‍ പോലീസുകാരുണ്ടെന്ന് ഐബി. അവരെ കണ്ടെത്താന്‍ വകുപ്പുതല അന്വേഷണം ഐബി നിര്‍ദേശിച്ചു.
പിഎഫ്‌ഐ ഭീകരര്‍ക്ക്, രഹസ്യം ചോര്‍ത്തിയ കോട്ടയം സൈബര്‍ സെല്‍ ഗ്രേഡ് എസ്‌ഐ പി.എസ്. റിജുമോനെ എന്‍ഐഎ നിര്‍ദേശ പ്രകാരം സസ്‌പെന്‍ഡ് ചെയ്തിരുന്നു. രാഷ്‌ട്രീയക്കാരുടെ വിവര ശേഖരണഭാഗമായി പോലീസ് പക്കലുള്ള ആര്‍എസ്എസ്, ബിജെപി നേതാക്കളുടെ കാര്യങ്ങള്‍ ചോര്‍ത്തിയ ഇടുക്കി കരിമണ്ണൂര്‍ സ്റ്റേഷനിലെ പോലീസുകാരന്‍ അനസിനെ 2022 ഫെബ്രുവരിയില്‍ പിരിച്ചുവിട്ടിരുന്നു. വിവരങ്ങള്‍ കൈമാറിയ മൂന്നാര്‍ എഎസ്‌ഐ ഉള്‍പ്പെടെ മൂന്നു പേരെ സ്ഥലം മാറ്റിയിട്ടുമുണ്ട്. പിഎഫ്‌ഐ ഭീകരരെ സഹായിച്ച കാലടി സ്റ്റേഷനിലെ എസ്‌സിപിഒ സി.എ. സിയാദിനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇവരെക്കൂടാതെ നിരവധി ചാരന്മാര്‍ കേരള പോലീസിലുണ്ടെന്നാണ് ഐബി കണ്ടെത്തല്‍. പിഎഫ്‌ഐക്കു മാത്രമല്ല കേരളത്തിലെ ഐഎസ് സെല്ലുകള്‍ക്കും ഇത്തരക്കാര്‍ വിവരം കൊടുക്കുന്നു. ഇവരില്‍ ഉന്നത ഉദ്യോഗസ്ഥരുമുണ്ട്.
2016 മുതല്‍ പോലീസിലെ സൈബര്‍, വയര്‍ലെസ്, സ്‌പെഷല്‍ ബ്രാഞ്ച്, ലോ ആന്‍ഡ് ഓര്‍ഡര്‍ വിഭാഗങ്ങളിലെല്ലാം തന്ത്രപ്രധാന ചുമതലകള്‍ വഹിച്ചിരുന്നവരുടെ വിവരങ്ങള്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ശേഖരിച്ചിരുന്നു. പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയവരുമായി, മറ്റു സംസ്ഥാനങ്ങളിലുള്ളതിനെക്കാള്‍ ബന്ധങ്ങളുള്ളത് കേരള പോലീസിനാണ്. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള 873 പോലീസുകാരുടെ വിവരങ്ങള്‍ എന്‍ഐഎ സംസ്ഥാന പോ
ലീസ് മേധാവിക്ക് കൊടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: