തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിലേയ്ക്കും വകുപ്പുകളിലേയ്ക്കുമുള്ള നിയമനത്തിനായി സംഘടിപ്പിക്കുന്ന റോസ്ഗര് മേളയുടെ ഒമ്പതാം ഘട്ടം തിരുവനന്തപുരത്തെ വഴുതക്കാട് ടാഗോര്‍ തിയേറ്ററില്‍ സെപ്റ്റംബര്‍ 26ന് രാവിലെ 9.00 മണിക്ക് നടക്കും. കേന്ദ്ര വിദേശകാര്യ, പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരന് മുഖ്യാതിഥിയാകും.
രാജ്യത്തുടനീളം നടക്കുന്ന ദേശീയ റോസ്ഗര് മേള പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 10.30 മണിക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും. രാജ്യത്തുടനീളം 46 സ്ഥലങ്ങളില്‍ തൊഴില്‍ മേള നടക്കും. തുടര്‍ന്ന് തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള നിയമന പത്രം കേന്ദ്ര സഹമന്ത്രി വി. മുരളീധരന് വിതരണം ചെയ്യും.
തപാല്‍ വകുപ്പാണ് റോസ്ഗര് മേളയുടെ ഒമ്പതാം ഘട്ടം സംഘടിപ്പിക്കുന്നത്. ഒരു വര്‍ഷത്തിനകം 10 ലക്ഷം പേര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ജോലി നല്‍കുകയാണ് റോസ്ഗര് മേളയുടെ ലക്ഷ്യം. കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി കൊച്ചിയില്‍ നടക്കുന്ന റോസ്ഗര് മേളയില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: