ഒരു ക്ഷേത്രത്തിന്റെ കൊടിമരം, താഴികക്കുടം എന്നിവയില്‍ ഏതിനാണ് പ്രാധാന്യം?
ക്ഷേത്രത്തിന്റെ താഴികക്കുടത്തിനാണ് ഒന്നാംസ്ഥാനം. രണ്ടാംസ്ഥാനം കൊടിമരത്തി
നും. കൊടിമരത്തിന്റെ മുകളില്‍ പ്രസ്തുത ക്ഷേത്രത്തില്‍ പ്രതിഷ്ഠചെയ്തിട്ടുള്ള ദേവന്റെ വാഹനമാണ് സ്ഥാപിക്കുന്നത്.
വീടിന്റെ മധ്യഭാഗം താഴ്ത്തി ജലം നിറച്ച് കട്ടിയുള്ള കണ്ണാടി സ്ഥാപിച്ച് നടന്നുപോകുന്ന രീതിയില്‍ പണികഴിപ്പിക്കുന്നതില്‍ തെറ്റുണ്ടോ?
ഈ പറഞ്ഞ കാര്യങ്ങള്‍ വലിയ സ്റ്റാര്‍ഹോട്ടലുകളില്‍ ചെയ്തുവരുന്നതാണ്. കുടുംബമായി താമസിക്കുന്ന ഒരു വീടിന് ഇതിന്റെ ആവശ്യമില്ല. എന്നാല്‍, കിഴക്കുഭാഗത്തും വടക്കുഭാഗത്തും വളര്‍ത്തുമത്സ്യങ്ങളെ വളര്‍ത്തുന്നത് ഐശ്വര്യമാണ്.
പ്രധാനപ്പെട്ട വാതിലിന്റെ അടുത്ത് മറ്റൊരു വാതില്‍ വരാന്‍ പാടുണ്ടോ?
ഒരു വീടിനെ സംബന്ധിച്ച് പൂമുഖവാതില്‍ എന്നു പറഞ്ഞാല്‍ ഒരു മനുഷ്യന്റെ പ്രധാന അവയവങ്ങളില്‍ ഒന്നായ മൂക്കിന് തുല്യമാണ്. വീടിന്റെ ശ്വസനം ഈ വാതിലാണ്. ഇതിന് വളരെയധികം പ്രാധാന്യമുണ്ട്. ഉചിതമായ സ്ഥാനത്ത് പ്രധാനവാതില്‍ സ്ഥാപിച്ചില്ലെങ്കില്‍ വീടിന് വാസ്തുദോഷം സംഭവിക്കും. മുന്‍വശത്തെ പ്രധാനവാതിലിന് അടുത്തായി മറ്റൊരു വാതില്‍ സ്ഥാപിക്കുന്നത് വിധിപ്ര കാരം തെറ്റാണ്. എന്നാല്‍, ദിശമാറി സ്ഥാപിക്കുന്നതില്‍ തെറ്റില്ല. പ്രധാനപ്പെട്ട വാതിലിന്റെ വീതിയേക്കാള്‍ കുറവായിരിക്കണം ഈ വാതിലിന് എന്നുള്ളത് പ്രത്യേകം ശ്രദ്ധിക്കണം.
ചെലവുകുറഞ്ഞ രീതിയില്‍ വീടുനിര്‍മിക്കുമ്പോള്‍ കോണ്‍ക്രീറ്റ് കട്ടളകളും ജനലും കൂടാതെ ലോഹംകൊണ്ട് ഉണ്ടാക്കിയ വാതിലുകളും വയ്ക്കുന്നതില്‍ തെറ്റുണ്ടോ?
ചെലവ് കുറഞ്ഞ വീട് നിര്‍മിക്കുമ്പോള്‍ പ്രധാനപ്പെട്ട വാതില്‍ തടിയില്‍ത്തന്നെ
നിര്‍മിച്ചതായിരിക്കണം. മറ്റുള്ളത് സാമ്പത്തികശേഷിക്കനുസരിച്ച് ചെയ്യാവുന്നതാണ്. പ്രധാനവാതില്‍ തടിയില്‍ നിര്മിച്ചതാണെങ്കില് ഊര്‍ജം ഒരു പരിധിവരെ പിടിച്ചു വയ്ക്കുവാന്‍ സാധിക്കും. വീടിന് ഐശ്വര്യവും തടിയാണ്.
ശബരിമലയില്‍ കാനനഗണപതിയെ സ്ഥാപിച്ചത് എന്തിനാണ്?
ശബരിമലയില്‍ എന്ത് നിര്‍മാണം നടത്തിയിരുന്നാലും അതിനെല്ലാം തടസ്സങ്ങള്‍ നേരിടുമായിരുന്നു. ഇതിന് ഒരു പരിഹാരമായി ഏഴരയടി പൊക്കമുള്ള പഞ്ചലോഹഗണപതിവിഗ്രഹം സ്ഥാപിക്കണമെന്ന്, ശബരിമലയില്‍ കൂടിയ വാസ്തുസദസ്സില് വാസ്തു ആചാര്യന് നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രസ്തുത ഗണപതിവിഗ്രഹം സ്ഥാപിച്ചത്.
വീട്ടില്‍ വാസ്തുദോഷം ബാധിക്കാനുള്ള കാരണങ്ങള്‍ എന്തെല്ലാം?
വീടിരിക്കുന്ന ഭൂമിയുടെ അപാകത, അസ്ഥാനത്ത് പൂമുഖവാതില്‍ സ്ഥാപിച്ചത്, ബ്രഹ്മസ്ഥാനം (വീടിന്റെ മധ്യഭാഗം) പരിപൂര്‍ണ്ണമായി അടഞ്ഞിരിക്കുന്നത്, സ്ഥാനം തെറ്റിയ അടുക്കള, വിധിപ്രകാരമല്ലാത്ത രീതിയിലുള്ള പൂജാമുറി, വടക്കുകിഴക്കു മൂലചേര്ന്നുള്ള സ്റ്റെയര്‍കെയ്സ്, പ്രധാനപ്പെട്ട കോണായ വടക്കുകിഴക്കേ മൂലഭാഗം കട്ട് ചെയ്തുകൊണ്ടുള്ള നിര്‍മ്മാണം, വീടിന്റെ പ്രധാനപ്പെട്ട നാലു കോണുകളിലും ടോറ്റ് സ്ഥാപിക്കുന്നത്, സ്ഥാനം തെറ്റിയുള്ള കിണര്‍, തെക്കുപടിഞ്ഞാറു (കന്നിമൂലയില്‍) വശത്തുകൂടിയുള്ള പ്രധാനവഴി, കാര്‍പോര്‍ച്ചിന്റെ തെറ്റായ സ്ഥാനം, സ്ഥാനംതെറ്റിയുള്ള ഗേറ്റുകള്‍, പൂമുഖവാതിലിനുനേരേ സ്റ്റെയര്‍കെയ്സ് വന്നിറങ്ങുന്നതും വാതിലിനുനേരേ ഗേറ്റ് വരുന്നതും, വീടിന്റെ മൂലകള്ചേര്ന്ന് സെപ്റ്റിക്ക് ടാങ്ക് പണിയുന്നത്, വീടിന് ചുറ്റുമതില്‍ ഇല്ലാത്തത്, വീടിന്റെ പരിസരത്ത് ഉഗ്രമൂര്‍ത്തികളായ ക്ഷേത്രങ്ങളുടെ നോട്ടം ഉള്ളത്, പ്രധാന ഹാളിലേക്ക് നേരിട്ട് തുറക്കുന്ന ബാത്ത്റൂം വാതിലുകള്‍, തെക്കുഭാഗത്ത് സ്ഥാപിച്ചിട്ടുള്ള അക്വേറിയം വാട്ടര്ഫൗണ്ടന് എന്നിവ, കോമ്പൗണ്ടിനകത്ത് നാരകവര്‍ഗങ്ങള്‍, മുള്ളുകള്‍ ഉള്ള ഓര്‍ക്കിഡുകള്‍, ശീമപ്ലാവ് എന്നിവ, തെക്കുകിഴക്കേ മൂലഭാഗത്തുള്ള പട്ടിക്കൂടുകള്‍, വീടിന്റെ മൂലകള്‍ ചേര്‍ത്ത് നനകല്ലസ്ഥാപിച്ചത്, വീടിനകത്ത് വളരെ പഴക്കം ചെന്ന ചില വിഗ്രഹങ്ങള്‍, കാല്പ്പെട്ടികള്, കലമാന്‍കൊമ്പ്, പോത്തിന് കൊമ്പ്, നശിച്ചുപോയ കുടുംബത്തിലെ ആള്ക്കാര് ഉപയോഗിച്ചിരുന്ന പലവിധ സാധനങ്ങള്‍, വൃത്തിഹീനമായ രീതിയില്‍ ഗൃഹം കൈകാര്യം ചെയ്യുന്നത്, വലിയ വീടുകളില്‍ ഒന്നോരണ്ടോ മുറിമാത്രം ഉപയോഗിച്ചിട്ട് മറ്റുള്ളതെല്ലാം അടച്ചിട്ടിരിക്കുന്നത്, ബ്രഹ്മസൂത്രം, യമസൂത്രം, കര്‍ണ്ണസൂത്രം, മൃത്യുസൂത്രം എന്നിവ ഒരു വീട്ടില്‍ അടഞ്ഞിരിക്കുന്നത് തുടങ്ങിയവയാണ് ഒരു വീടിനെ സംബന്ധിച്ചുള്ള പ്രധാന വാസ്തുദോഷങ്ങള്‍. ഇതെല്ലാംതന്നെ പരിഹരിക്കാവുന്നതുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: