വയനാട്: പോപ്പുലർ ഫ്രണ്ട് തീവ്രവാദിയും യുഎപിഎ, ഇഡി കേസുകളിൽ പ്രതിയുമായ സിദ്ധിഖ് കാപ്പനെ ആദരിച്ച കൽപ്പറ്റ ഡബ്ല്യുഎം ഒ കോളജ് മാനേജ്മെൻ്റ് കേന്ദ്ര ഏജൻസികളുടെ റഡാറിൽ. കഴിഞ്ഞ 19 നാണ് കൽപറ്റയിലെ സ്വകാര്യ കോളജിന്റെ മാഗസിൻ പ്രകാശന ചടങ്ങിൽ മുഖ്യാതിഥിയായി സിദ്ധിഖ് കാപ്പനെ പങ്കെടുപ്പിച്ച് ആദരിച്ചത്.
നിരോധിത സംഘടനകളായ പോപ്പുലർ ഫ്രണ്ടിന്റെയും ക്യാംപസ് ഫ്രണ്ടിന്റെയും രഹസ്യ പ്രവർത്തനങ്ങളെ കുറിച്ച് ഐ ബി – എൻഐഎ ഏജൻസികൾ നിരീക്ഷണം നടത്തുന്നുണ്ട്. നിരോധിത സംഘടനയിൽ പ്രവർത്തിച്ചിരുന്ന കാപ്പനെ പരസ്യമായി ആദരിച്ച കോളജ് മാനേജ്മെൻ്റ് നടപടി കോളജിന്റെ അംഗീകാരം റദ്ദാക്കാൻ പോലും മതിയായ കാരണമെന്നാണ് അന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള കോളജ് കാലിക്കറ്റ് സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് പ്രകാരം റജിസ്റ്റർ ചെയ്തിട്ടുള്ള വയനാട് മുസ്ലിം ഓർഫനേജ് സംഘടനയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. കോളജിനു പുറമെ നിരവധി വിദ്യാഭ്യാസ, വാണിജ്യ സ്ഥാപനങ്ങൾ സൊസൈറ്റി നടത്തുന്നുണ്ട്. സൊസൈറ്റിയുടെ സാമ്പത്തിക വിദേശ സഹായ ഘടകങ്ങളും കേന്ദ്ര ഏജൻസികൾ പരിശോധിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: